തൂത്തുക്കുടിയിലെ പ്രതിശേധം; രണ്ട് പോലീസുക്കാര്‍ക്ക് വെട്ടേറ്റു

തൂത്തുക്കുടി: തമിഴ്‌നാട്ടിലെ തൂത്തുകുടിയില്‍ സംഘര്‍ഷം തുടരുന്നു. ഇന്ന് രാവിലെ നടന്ന പ്രതിശേധത്തില്‍ രണ്ട് പോലീസുക്കാര്‍ക്ക് വെട്ടേറ്റു. കഴിഞ്ഞ ദിവസം നടന്ന പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് പറഞ്ഞ് ആശുപത്രിയുടെ മുന്നിലും പ്രതിശേധം നടന്നുവരുകയാണ്.

സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ വേദാന്ത സ്റ്റെര്‍ലൈറ്റ് പ്ലാന്റിലേക്കുള്ള വൈദ്യുതി ബന്ധം സംസ്ഥാനസര്‍ക്കാര്‍ വിഛേദിച്ചു. പ്ലാന്റ് പൂര്‍ണമായും അടച്ചു പൂട്ടാതെ മൃതദേഹങ്ങള്‍ ഏറ്റെടുക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കൊല്ലപ്പെട്ടവരില്‍ ഒരാളുടെയൊഴികെ എല്ലാവരുടെയും ബന്ധുക്കള്‍. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ മൃതദേഹങ്ങള്‍ വിട്ടുനല്‍കരുതെന്ന് കോടതിയും നിര്‍ദേശിച്ചു.