സിപിഐഎം കേന്ദ്ര കമ്മിറ്റി വോട്ടെടുപ്പില്‍ നിന്ന് തോമസ് ഐസക് വിട്ടുനിന്നു

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോട് സ്വീകരിക്കേണ്ട സമീപനം സംബന്ധിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാട് തള്ളിയ കേന്ദ്ര കമ്മിറ്റിയില്‍ വോട്ട് ചെയ്യാതെ മന്ത്രി തോമസ് ഐസക്.

ഡല്‍ഹിയില്‍ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ തോമസ് ഐസക് പങ്കെടുത്തിരുന്നുവെങ്കിലും വോട്ടെടുപ്പില്‍ പങ്കെടുക്കാതെ മടങ്ങുകയായിരുന്നു. ബജറ്റ് തയ്യാറാക്കാനാണ് നേരത്തെ മടങ്ങിയതെന്ന് അദ്ദേഹം വിശദീകരണം നല്കി.