ബ്രക്‌സിറ്റ് ചര്‍ച്ച ചെയ്യാന്‍ തെരേസ മെ എത്തിയത് നൃത്തച്ചുവടുകളുമായി; വൈറലായി വീഡിയോ

ബ്രിട്ടനിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ അതി പ്രധാന ചര്‍ച്ചാ വേദിയില്‍ തകര്‍പ്പന്‍ ഡാന്‍സ് കളിക്കുന്ന തെരേസയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ സങ്കീര്‍ണമാകുമ്പോഴും ബ്രക്സിറ്റ് പ്രശ്നങ്ങള്‍ ഒരു വശത്തും നില്‍ക്കുമ്പോള്‍ ഇവ ചര്‍ച്ച ചെയ്യാനായി വിളിച്ചുചേര്‍ത്ത യോഗത്തിലായിരുന്നു തെരേസയുടെ ഡാന്‍സ്. ചൂടേറിയ ചര്‍ച്ചയ്ക്കും വാഗ്വാദത്തിനുമെത്തിയവര്‍ ഏഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് തെരേസയുടെ നൃത്തത്തെ വരവേറ്റത്. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ ലോകമെങ്ങുമുള്ള നവമാധ്യമ ഉപയോക്താക്കള്‍ ഏറ്റെടുത്തിരിക്കുന്നത്.


 

ബ്രക്സിറ്റ് ആശയം കൂടുതല്‍ തെളിമയോടെ നടപ്പാക്കാനുള്ള പരിശ്രമത്തിലാണ് അവരിപ്പോഴുള്ളത്. ലോകത്തെ അതിപ്രധാനമായ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നിട്ടും വീണു കിട്ടുന്ന ചുരുങ്ങിയ സമയം പോലും ആസ്വദിക്കാനും അവര്‍ ശ്രമിക്കാറുണ്ട്.