കർണാടകയിൽ രാജിവെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കുമാരസ്വാമി

കർണാടകയിൽ നിലവിൽ രാജി വയ്‌ക്കേണ്ട സ്ഥിതി ഇല്ലെന്ന് മുഖ്യമന്ത്രി കുമാരസ്വാമി. സഖ്യസര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്ന് കോണ്‍ഗ്രസ്- ജെ ഡി എസ് ചര്‍ച്ചയ്ക്കു പിന്നാലെ കുമാരസ്വാമി അറിയിച്ചു.

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടതില്ലെന്ന്എച്ച്.ഡി കുമാരസ്വാമിയോട് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറം ആവശ്യപെട്ടിരുന്നു. കുമാരസ്വാമിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ശിവകുമാര്‍ ഈ ആവശ്യം ഉന്നയിച്ചത്.

ചര്‍ച്ചയില്‍ എ.ഐ.സി.സി സെക്രട്ടറി കെ.സി വേണുഗോപാല്‍, ഉപമുഖ്യ ജി പരമേശ്വര, കെ.പി.സി.സി അദ്ധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു എന്നിവരും പങ്കെടുത്തു. ചര്‍ച്ച ഒന്നരമണിക്കൂറോളം നീണ്ടുനിന്നു.