തീവണ്ടിയുടെ റിലീസിംഗ് ഈദിന്

 

ടൊവിനോയുടെ പുതുചിത്രം തീവണ്ടി റിലീസാകാന്‍ ദിവസങ്ങള്‍ മാത്രം. വിഷുവിനെത്തുമെന്ന് കരുതിയ ചിത്രം ഈദിനാണ് റിലീസ് ചെയ്യുന്നതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

ടൊവിനോ നായകനാകുന്ന ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖമായ സംയുക്ത മേനോനാണ്. സുരാജ്, സുരഭി, ഷമ്മി തിലകന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നു. ഫെലിനി ടി.പി സംവിധാനം ചിത്രത്തില്‍ വിനി വിശ്വലാണ് തിരക്കഥ രചിച്ചിരിക്കുന്നത്.