പട്ടാള ബൈക്ക് എന്ന വിശേഷണത്തോടെ വാഹന പ്രേമികളുടെ മനം കവരാന്‍ എത്തുന്നു ‘ക്ലാസിക് 500 പെഗാസസ്’

പഴമയെ ഓര്‍മപ്പെടുത്തുന്ന പുതിയ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ ‘ക്ലാസിക് 500 പെഗാസസ്’ ബ്രിട്ടനില്‍ ഔദ്യോഗികമായി പുറത്തിറക്കി റോയല്‍ എന്‍ഫീല്‍ഡ്. ഫ്‌ളയിംഗ് ഫ്‌ളീ എന്ന മോട്ടോര്‍ സൈക്കിളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പെഗാസസ് നിര്‍മിച്ചിരിക്കുന്നത്. പട്ടാള ബൈക്ക് എന്നാണ് പെഗാസിസിനെ വിശേഷിപ്പിക്കുക.

ഇതിന്റ 1,000 യൂണിറ്റുകള്‍ പുറത്തിറക്കുന്നതില്‍ 250 എണ്ണം ഇന്ത്യയിലെത്തും. ജൂലായ് മുതല്‍ പെഗാസിന്റെ ബുക്കിംഗ് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഒലീവ് ഡ്രാബ് ഗ്രീന്‍, സര്‍ഡവീസ് ബ്രൗണ്‍ എന്നീ രണ്ടു നിറങ്ങളില്‍ വാഹനം പുറത്തിറങ്ങും. ഇതില്‍ സര്‍വ്വീസ് ബ്രൗണ്‍ നിറത്തിലുള്ള പെഗാസസ് മാത്രമേ ഇന്ത്യക്കാര്‍ക്ക് ലഭ്യമാകൂ. ബ്രിട്ടണില്‍ 4999 ബ്രിട്ടീഷ് പൗണ്ടാണ് (4.56 ലക്ഷം രൂപ) പെഗാസിസിന്റെ വില. ഇന്ത്യയില്‍ രണ്ടു ലക്ഷത്തോളമായിരിക്കും വാഹനത്തിന്റെ വില. എന്‍ജിന്‍, എക്‌സ്‌ഹോസ്റ്റ്, വീല്‍സ്, ഹാന്‍ഡില്‍ബാര്‍, ഹെഡ്‌ലാംബ് ബെസല്‍ എന്നിവ ബ്ലാക്ക് നിറത്തിലേക്ക് മാറ്റുകയും കാന്‍വാസ് പാനിയേഴ്‌സ്, എയര്‍ബോക്‌സ് എന്നിവ വാഹനത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.