‘മോഹന്‍ലാല്‍ ഇന്നൊരു വ്യക്തിയല്ല’;  മലയാളികളുടെ താരാരാധനാ ശൈലി മാറുന്നു

‘ദ കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍’ എന്ന വിശേഷണത്തില്‍ നിന്നും താരപര്യവേഷണത്തിലൂടെ ‘അതുക്കും മേലെ’ ഉന്നതിയിലെത്തിയിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം ലാലേട്ടന്‍.  മോളിവുഡിലെ മികച്ച നടന്‍ ആര് എന്ന ചോദ്യത്തിന് മലയാളികള്‍ക്ക് ഒറ്റ ഉത്തരമേ ഉള്ളൂ ‘ലാലേട്ടന്‍’. രൂപത്തിലും ഭാവത്തിലും എല്ലാ മലയാളികളുടെയും മനസ്സിലെ മായാത്ത ചിത്രമാണ് ലാലേട്ടന്‍.  കാലങ്ങള്‍ എത്ര കഴിഞ്ഞിട്ടും മലയാളികളുടെ ഹരമാണ് ലാലേട്ടന്‍.

ഒടിയന്റെ ടീസറിലും ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളുടെ ടൈറ്റില്‍ ലോഞ്ചിലും ലാലേട്ടന്‍ ചിത്രങ്ങളുടെ ആരംഭത്തില്‍ എഴുതികാണിക്കുന്ന ദ കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍ എന്ന വാചകം അപ്രത്യക്ഷമായിരിക്കുന്നു.  മോഹന്‍ലാല്‍ എന്നു മാത്രമാണ് സ്‌ക്രീനില്‍ തെളിയുന്നത്. ഇത് മോഹന്‍ലാല്‍ എന്ന പേര് മലയാളികളില്‍ എത്രമാത്രം സ്വാദീനിച്ചിരിക്കുന്നു എന്നതാണ് വ്യക്തമാക്കുന്നത്.  മലയാളത്തിന്റെ താരരാജാവിന് എന്ത് പേരുകൊടുത്ത് വിളിച്ചാലും അത് അപൂര്‍ണമായി തീരുക തന്നെ ചെയ്യും.  “മോഹന്‍ലാല്‍” ഈയൊരു പേരു തന്നെ ധാരാളമാണ് മലയാളികള്‍ക്ക്. ഈയൊരു തിരിച്ചറിവ് തന്നെയാകണം പ്രിയനും പൃഥ്വീരാജിനുമൊക്കെ ഉണ്ടായത്. മോഹന്‍ലാല്‍ ഇന്നൊരു ബ്രാന്‍ഡായി പരിണമിച്ചിരിക്കുന്നു എന്നതാണ് ഇതിലെ യാഥാര്‍ത്ഥ്യം.

മോഹന്‍ലാല്‍-വൈശാഖ് കൂട്ടുകെട്ടില്‍ പിറന്ന പുലിമുരുകന്‍ 100 കോടി ക്ലബ്ബില്‍ കയറിയതോടുകൂടി മലയാളികള്‍ ഇതുവരെ കണ്ടുശീലിക്കാത്ത ഒരു താരപര്യവേഷണമാണ് മോഹന്‍ലാലിന് ലഭിച്ചിരിക്കുന്നത്.