വീണ്ടും തരൂരിന്റെ ഞെട്ടിക്കുന്ന ഇംഗ്‌ളീഷ് പ്രയോഗം; ഡിക്ഷ്ണറി തപ്പി ലോകം

ഇംഗ്‌ളീഷിലെ സുപരിചിതമല്ലാത്ത വാക്കുകള്‍ ഉപയോഗിക്കുന്നതിലൂടെ പല വട്ടം ശ്രദ്ധനേടിയ ശശിതരൂര്‍ പുതിയ പ്രയോഗവുമായി ട്വിറ്ററില്‍.തന്റെ പുതിയ പുസ്തകത്തിന്റെ വിശേഷം പങ്ക് വച്ചുള്ള ട്വീറ്റിലാണ് ഭാഷ് സ്‌നേഹികളെ അമ്പരപ്പിച്ച പ്രയോഗമുള്ളത്.

ഫ്‌ളോക്‌സിനോസിനിഹിനിപിലിഫിക്കേഷന്‍(floccinaucinihilipilification) എന്ന വാക്ക് പ്രയോഗിച്ചാണ് ശശിതരൂര്‍ തന്റെ പുസ്തകമായ ‘ദി പാരഡോക്‌സിയല്‍ പ്രൈംമിനിസ്റ്റര്‍’ എന്ന പുസ്തകം ആമസോണില്‍ ലഭ്യമായതിനെക്കുറിച്ച് ലോകത്തെ അറിയിച്ചത്. മൂല്യം കാണാതെ ഒന്നിനെ തള്ളിക്കളയുക എന്നര്‍ത്ഥം വരുന്ന വാക്കാണ് ‘ഫ്‌ളോക്‌സിനോസിനിഹിനിപിലിഫിക്കേഷന്‍’.ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയിലെ ഏഴാമത്തെ വലിയ വാക്കാണ് 29 അക്ഷരങ്ങളുള്ള floccinaucinihilipilification

ഈ വാക്ക് നേരത്തെ ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സില്‍ കണ്‍സര്‍വേറ്റീവ് എംപി ജേക്കബ് റീസ് മോഗ് പ്രയോഗിച്ചിരുന്നു.ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രയോഗിക്കുന്ന നീളം കൂടിയ വാക്കെന്ന റെക്കോഡും അന്ന് ഈ വാക്ക് നേടിയിരുന്നു.

നേരത്തെ Exasperating Farrago Of Distortions എന്ന പ്രയോഗത്തിലൂടെ ശശിതരൂര്‍ ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു.

ആദ്യ സൂചനകള്‍ അനുസരിച്ച് തരൂരിന്റെ പുസ്തകം പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട ‘ഫ്‌ളോക്‌സിനോസിനിഹിനിപിലിഫിക്കേഷന്‍’ ആയിരിക്കുമെന്നാണ് പുസ്തക പ്രേമികള്‍ കരുതുന്നത്.ഒന്നു പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആളാണ് മോദിയെന്നത് വ്യക്തമാക്കുന്ന നിരവധി സാഹചര്യങ്ങള്‍ തുറന്നു കാട്ടുന്നതാണ് പുസ്തകമെന്നാണ് പ്രസാധകര്‍ നല്‍കുന്ന സൂചന