‘ഹിപ്പോപൊട്ടോമോണ്‍സ്ട്രോസെസ്‌ക്യുപെഡലിയോഫോബിയ’; ശശി തരൂർ വീണ്ടും; ഇത്തവണ വാക്കിന്റെ അർത്ഥം തേടി ആരും ഓടേണ്ട.

ഡൽഹി: വീണ്ടും ആളെകുഴക്കുന്ന വാക്കുമായി ശശി തരൂർ. കഴിഞ്ഞ ദിവസം ട്വിറ്റ് ചെയ്ത ഫ്ലൊക്സിനോസിനിഹിലിപിലിഫിക്കേഷന്‍ (floccinaucinihilipilification) എന്ന വാക്കിനോടുള്ള ഭയത്തെ സൂചിപ്പിച്ചുകൊണ്ട് കുറിച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ഹിപ്പോപൊട്ടോമോണ്‍സ്ട്രോസെസ്‌ക്യുപെഡലിയോഫോബിയ ( hippopotomonstrosesquipedaliophobia ) എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്.

വലിയ വാക്കുകളോടുള്ള ഭയമെന്നാണ് ഹിപ്പോപൊട്ടോമോണ്‍സ്ട്രോസെസ്‌ക്യുപെഡലിയോഫോബിയുടെ അര്‍ത്ഥം. ഇത്തവണ വാക്കിന്റെ അര്‍ത്ഥവും തരൂര്‍ ഫെയ്‌സ്ബുക്കില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ പാരഡോക്‌സിയല്‍ എന്നതിനേക്കള്‍ വലിയ വാക്കുകള്‍ ഒന്നും ‘ദി പാരഡോക്‌സിയല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന പുസ്തത്തില്‍ ഇല്ലെന്നും അദ്ദേഹം കുറിച്ചു.

fb post

പുതിയ പുസ്തകമായ ‘ദ പാരാഡോക്സിയല്‍ പ്രൈംമിനിസ്റ്റര്‍ നരേന്ദ്രമോദി’ എന്ന പുസ്തകം പുറത്തിറക്കുന്നതിനെക്കുറിച്ചുള്ള ട്വീറ്റിലാണ് 29 അക്ഷരങ്ങളുള്ള ഫ്ലൊക്സിനോസിനിഹിലിപിലിഫിക്കേഷന്‍ എന്ന വാക്ക് തരൂര്‍ ഉപയോഗിച്ചത്.

Read Also : തരൂരിന്റെ ഞെട്ടിക്കുന്ന ഇംഗ്‌ളീഷ് പ്രയോഗം; ഡിക്ഷ്ണറി തപ്പി ലോകം

ഫ്ലൊക്സി, നോസി, നിഹിലി, പിലി എന്നീ നാലു ലാറ്റിന്‍ വാക്കുകള്‍ക്കൊപ്പം ഇംഗ്ലീഷിലെ ‘ഫിക്കേഷനും’ ചേര്‍ന്നാണ് ഈ വാക്കുണ്ടായത്. ഒന്നിനും മൂല്യം കല്പിക്കാത്ത പ്രവൃത്തി അല്ലെങ്കില്‍ ശീലം എന്നാണ് ഈ വാക്കിന്റെ അര്‍ഥം.