താ​യ്‌​ല​ൻ​ഡി​ലെ അ​ക​പ്പെ​ട്ട കുട്ടികളില്‍ ആറ് പേരെ രക്ഷപ്പെടുത്തി.

ബാങ്കോക്ക് വ​ട​ക്ക​ൻ താ​യ്‌​ല​ൻ​ഡി​ലെ താം ​ലു​വാം​ഗ് ഗു​ഹ​യി​ല്‍ അ​ക​പ്പെ​ട്ട കുട്ടികളില്‍ ആറ് പേരെ സു​ര​ക്ഷി​ത​രാ​യി പു​റ​ത്തെ​ത്തി​ച്ചു. ര​ക്ഷാ ദൗ​ത്യം ഇ​ന്ന​ത്തേ​ക്ക് അ​വ​സാ​നി​പ്പി​ച്ചു. രാ​ത്രി​യാ​യ​തോ​ടെ​യാ​ണ് ദൗ​ത്യം നി​ർ‌​ത്തി​വ​ച്ച​ത്. 13 കുട്ടികളായിരുന്നു ഗുഹയില്‍ കുടുങ്ങിയിരുന്നത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം പ്രാ​ദേ​ശി​ക സ​മ​യം 5.40 നാണ് ​ആ​ദ്യ​ത്തെ കു​ട്ടി​യെ പു​റ​ത്തെ​ത്തി​ച്ചത്. രക്ഷാപ്രവര്‍ത്തരും കു​ട്ടി​ക​ളും ഗു​ഹ​യ്ക്കു​ള്ളി​ൽ സു​ര​ക്ഷി​ത ഇ​ട​ങ്ങ​ളി​ൽ വി​ശ്ര​മി​ക്കു​ക​യാ​ണ്. ഏ​റ്റ​വും ക്ഷീ​ണി​ത​രാ​യ കു​ട്ടി​ക​ളെ​യാ​ണ് ആ​ദ്യം പു​റ​ത്തെ​ത്തി​ച്ച​ത്. ര​ണ്ടാം ഘ​ട്ട ദൗ​ത്യ​ം തിങ്കളാ‍ഴ്ച ആരംഭിക്കും. ശേഷിക്കുന്ന കുട്ടികളെ രക്ഷപ്പെടുത്താന്‍ 10 മു​ത​ൽ 20 മ​ണി​ക്കൂ​ർ വ​രെ സ​മ​യ​മെ​ടു​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്