ഗു​ഹ​യി​ല്‍ കു​ടു​ങ്ങി​യവരെ പു​റ​ത്തെ​ത്തി​ക്കാ​നു​ള്ള ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നങ്ങൾ പുനരാരംഭിച്ചു

ബാ​ങ്കോ​ക്ക്: താ​യ്‌​ല​ൻ​ഡി​ലെ ഗു​ഹ​യി​ല്‍ കു​ടു​ങ്ങി​യവരെ രക്ഷപെടിത്താനുള്ള ശ്രമം തുടരുന്നു.കഴിഞ്ഞദിവസം നാലുപേരെ പുറത്തെത്തിച്ചിരുന്നു. ഗു​ഹ​യി​ൽ ഓ​ക്സി​ജ​ൻ കു​റ​വാ​യ​തു​മൂ​ലം ഞാ​യ​റാ​ഴ്ച ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പ​ത്തു മ​ണി​ക്കൂ​ർ നി​ർ​ത്തി​വ​ച്ചി​രു​ന്നു. ഇ​ന്ത്യ​ന്‍ സ​മ​യം തിങ്കളാഴ്ച രാ​വി​ലെ എ​ട്ട​ര​യ്ക്കാ​ണ് ദൗ​ത്യ​ത്തി​ന് ര​ണ്ടാം ഘ​ട​ത്തി​ന് തു​ട​ക്ക​മാ​യി.മാറ്റ് കു​ട്ടി​ക​ളെ​യും കോ​ച്ചി​നെ​യും ഇ​ന്നു പു​റ​ത്തെ​ത്തി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. 12 കു​ട്ടി​ക​ളും കോ​ച്ചു​മാ​ണ് 16 ദി​വ​സം ഗു​ഹ​യി​ൽ അ​ക​പ്പെ​ട്ട​ത്.

ജൂ​ൺ 23നാ​ണ് വൈ​ൽ​ഡ് ബോ​ർ ഫു​ട്ബോ​ൾ ടീ​മി​ലെ 11 മു​ത​ൽ 16 വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളും ഇ​രു​പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ കോ​ച്ചും വ​ട​ക്ക​ൻ താ​യ്‌​ല​ൻ​ഡി​ലെ തം ​ലു​വാം​ഗ് ഗു​ഹ​യ്ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ​ത്. അ​പ്ര​തീ​ക്ഷി​ത വെ​ള്ള​പ്പൊ​ക്ക​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു ഇ​വ​ർ ഗു​ഹ​യ്ക്കു​ള്ളി​ൽ അ​ക​പ്പെ​ട്ട​ത്. മ​ഴ​യി​ൽ ഗു​ഹാ​മു​ഖം അ​ട​ഞ്ഞ​തോ​ടെ പു​റ​ത്തേ​ക്കു വ​രാ​ൻ ക​ഴി​യാ​താ​യി. എ​ട്ടു കി​ലോ​മീ​റ്റ​ർ നീ​ള​വും നി​ര​വ​ധി വ​ഴി​ക​ളും അ​റ​ക​ളു​മു​ള്ള തം ​ലു​വാം​ഗ് ഗു​ഹ മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​ത്തി​ൽ മു​ങ്ങു​ക പ​തി​വാ​ണ്.

ഗു​ഹ​യി​ൽ വെ​ള്ളം ഉ​യ​ർ​ന്ന​തോ​ടെ കു​ട്ടി​ക​ൾ ഗു​ഹാ​മു​ഖ​ത്തു​നി​ന്ന് നാ​ലു കി​ലോ​മീ​റ്റ​ർ ഉ​ള്ളി​ലേ​ക്കു പോ​യി. ഇ​തോ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം സാ​ധ്യ​മ​ല്ലാ​താ​യി. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ടെ താ​യ് മു​ന്‍ നാ​വി​ക​സേ​നാം​ഗ​വും മു​ങ്ങ​ൽ വി​ദ​ഗ്ധ​നു​മാ​യ സ​മാ​ൻ ഗു​ണാ​ന്‍ വെ​ള്ളി​യാ​ഴ്ച പ്രാ​ണ​വാ​യു കി​ട്ടാ​തെ മ​രി​ച്ച​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ​യാ​കെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി. ബ്രി​ട്ടീ​ഷ് മു​ങ്ങ​ൽ വി​ദ​ഗ്ധ​രാ​ണു ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.