മാധ്യമങ്ങള്‍ക്ക് ‘പണി’ കൊടുത്ത് തായ്‌ലന്റ് പ്രധാനമന്ത്രി

തായ്‌ലന്റ്: പ്രകോപനമരമായ പ്രസ്താവനകളിലൂടെ ശ്രദ്ധേയനായ തായ്‌ലന്റ് പ്രധാനമന്ത്രി പ്രയുധ് ചാന്‍ ഓച്ച മാധ്യമങ്ങള്‍ക്കെതിരേ എടുത്ത നടപടി കൊണ്ടും ശ്രദ്ധേയനാകുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാനായി സ്വന്തം കട്ടൗട്ടുകളാണ് മന്ത്രി പാര്‍ലമെന്റ് പരിസരങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്.


 

ശനിയാഴ്ച്ച തായ്‌ലന്റിലെ ദേശീയ ബാലദിനത്തിലാണ് പ്രയുധ് ചാന്‍ ഓച്ച തന്റെ പതിനേഴ് കൂറ്റന്‍ കട്ടൗട്ടുകള്‍ സ്ഥാപിച്ചത്. പരമ്പരാഗത തായ് വസ്ത്രം,സ്‌പോര്‍ട്‌സ് വസ്ത്രം തുടങ്ങി വ്യത്യസ്ത വേഷങ്ങളിലുള്ള കട്ടൗട്ടുകളാണ് സ്ഥാപിച്ചിരിക്കുന്നത്.

തിങ്കളാഴ്ച്ച തന്നോട് ചോദ്യമുന്നയിച്ച മാധ്യമ പ്രവര്‍ത്തകരോട് കട്ടൗട്ടുകളോട് ചോദിക്കാന്‍ പ്രയുധ് ആവശ്യപ്പെട്ടു. പ്രയുധ് മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിനുമേല്‍ വിലങ്ങുതടി സൃഷ്ടിക്കുന്നുവെന്ന് മുതിര്‍ന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സനായ് ഫാസുക് പ്രതികരിച്ചു.

2015 ല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരേ പഴത്തൊലി വലിച്ചെറിഞ്ഞ പ്രയുധ് എപ്പോഴും മാധ്യമങ്ങളോട് ശത്രുതാമനോഭാവമാണ് വെച്ചുപുലര്‍ത്തുന്നത്.