വീണ്ടും സംവിധായകനാവാന്‍ ധനുഷ്

ധനുഷ് വീണ്ടും സംവിധായകനാകുന്നു. ചിത്രത്തില്‍ ഒരു പ്രധാന ധനുഷ് കഥാപാത്രത്തെയും അവതരിപ്പിക്കും.

ശ്രീ തെണ്ട്രല്‍ ഫിലീംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പാ പാണ്ടിയാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ചിത്രത്തില്‍ ധനുഷ് അഭിനയിക്കുകയും ചെയ്തിരുന്നു.

ധനുഷിന്റേതായി ഉടന്‍ റിലീസ് ചെയ്യാനുള്ള ചിത്രം ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന എന്നെ നോക്കി പായും തോട്ടൈ ആണ്. വെട്രിമാരന്റെ വാട ചെന്നൈയിലാണ് ധനുഷ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.