തെന്നിന്ത്യൻ നായിക തമന്ന മലയാളത്തിലേക്ക്? ​​ഹൊ​റ​ർ ​ചി​ത്ര​മായ സെൻട്രൽ ജയിലിലെ പ്രധാന കഥാപാത്രമാകുമെന്ന് റിപ്പോർട്ട്

പ്ര​മു​ഖ​ ​തെ​ന്നി​ന്ത്യ​ൻ​ ​നാ​യി​ക​ ​ത​മ​ന്ന​ ​മ​ല​യാ​ള​ത്തി​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​സാ​ദ്ധ്യ​ത.​സ​ന്ധ്യാ​മോ​ഹ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന സെ​ൻ​ട്ര​ൽ​ ​ജ​യി​ലി​ലെ​ ​പ്രേ​തം​ ​എ​ന്ന​ ​ഹൊ​റ​ർ​ചി​ത്ര​ത്തി​ലാണ് ​ത​മ​ന്ന എത്തുന്നതെന്ന് റിപ്പോർട്ട്.​ ഇ​ന്ത്യ​ൻ​ ​ആ​ർ​ട്ട്സ് ​സ്റ്റു​ഡി​യോ​ ​ആ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​

നേരത്തെയും തമന്ന ഹൊറര്‍ കോമഡി ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ദേവി എന്ന തമിഴ് ചിത്രത്തില്‍. ചിത്രം വിജയമായതിനെ തുടര്‍ന്ന് ഈ ചിത്രത്തിന്റെ രണ്ടാം ഭാഗവും ഇറങ്ങിയിരുന്നു. ഇതിലും തമന്ന തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

മ​ല​യാ​ള​ത്തി​ലെ​യും​ ​ത​മി​ഴി​ലെ​യും​ ​പ്ര​മു​ഖ​ ​താ​ര​ങ്ങ​ൾ​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ഈ​ ​ചി​ത്ര​ത്തി​ന്റെ​ ​ക​ഥ​ ​സം​വി​ധാ​യ​ക​ന്റേ​താ​ണ്.​തി​ര​ക്ക​ഥ​ ,​സം​ഭാ​ഷ​ണം​ ​അ​മ​ൽ​ ​കെ.​ജോ​ബി.​അ​ഞ്ച് ​ചി​ത്ര​ങ്ങ​ളാ​ണ് ​ഇ​ക്കൊ​ല്ലം​ ​ത​മ​ന്ന​യു​ടേ​താ​യി​ ​ഇ​തു​വ​രെ​ ​റി​ലീ​സ് ​ചെ​യ്ത​ത്.​ത​മി​ഴി​ലും​ ​തെ​ലു​ങ്കി​ലും​ ​ര​ണ്ട് ​ചി​ത്ര​ങ്ങ​ൾ​ ​വീ​ത​വും​ ​ഒ​രു​ ​ഹി​ന്ദി​ ​ചി​ത്ര​വും.​