ജയം ഉറപ്പില്ലെന്ന‌് വാര്‍ത്ത അടിസ്ഥാനരഹിതം: ടി എന്‍ പ്രതാപന്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ ലോക്‌സഭാ സീറ്റിൽ തൃശൂരിൽ ജയം ഉറപ്പില്ലെന്ന‌് വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് യു ഡി എഫ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപന്‍. ഇരുപത്തയ്യായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കാനാകുമെന്നും, തിരഞ്ഞെടുപ്പ് ഫലത്തില്‍ ആശങ്കയില്ലെന്നും അദ്ദേഹം തൃശ്ശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബി ജെ പി തൃശ്ശൂരില്‍ മൂന്നാം സ്ഥാനത്താകുമെന്നും പ്രതാപന്‍ പറഞ്ഞു. എല്ലാ മതവിഭാഗങ്ങളുടെയും വോട്ട് ലഭിച്ചു. തൃശ്ശൂരിലും ആലത്തൂരിലും ചാലക്കുടിയിലും കോണ്‍ഗ്രസ് മുന്നിലെത്തുമെന്നും പ്രതാപന്‍ പറഞ്ഞു. തൃശ്ശൂരിലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ ആശങ്കയുണ്ടെന്ന് ടി എന്‍ പ്രതാപന്‍ ചൊവ്വാഴ്ച നടന്ന കെ പി സി സി നേതൃയോഗത്തില്‍ പറഞ്ഞതായി വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം തിരിച്ചടിയായേക്കുമെന്നും ഹിന്ദുവോട്ടുകളില്‍ ചോര്‍ച്ചയുണ്ടായേക്കുമെന്നും പ്രതാപന്‍ യോഗത്തില്‍ പറഞ്ഞെന്നായിരുന്നു വാര്‍ത്തകള്‍.