ഒരേയൊരു ഗോളില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെ തോല്പിച്ച് സ്വീഡന്‍ ക്വാര്‍ട്ടറില്‍

സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗ്: പ്രീക്വാര്‍ട്ടറില്‍ നേടിയ ഒരു ഗോളിന് സ്വിറ്റ്‌സര്‍ലാന്‍ഡിനെ തോല്പിച്ച് സ്വീഡന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. 66 മിനിറ്റില്‍ ഫോര്‍സ്‌ബെര്‍ഗിന്റെ ഒരു കൂറ്റന്‍ ഷോട്ട് സ്വിസ് ഡിഫന്‍ഡറുടെ കാലില്‍ തട്ടി ഗോളാവുകയായിരുന്നു.

 • പക്ഷേ, അതു സെല്‍ഫ് ഗോളായിരുന്നു.
 • സ്വിറ്റ്‌സര്‍ലാന്‍ഡ് ഡിഫന്‍ഡറുടെ കാലില്‍ തട്ടിയാണ് ഗോള്‍ വീണത്.
 • അടിച്ചത് ഫോര്‍സ്‌ബെര്‍ഗ്
 • സ്വിസ് താരം സാക്കയ്ക്കും മഞ്ഞക്കാര്‍ഡ്‌
 • നിരവധി ചാന്‍സുകള്‍ ഇരു ടീമുകളും പാഴാക്കി.
 • സ്വിറ്റ്‌സര്‍ലാന്‍ഡ് 64 കൊല്ലത്തിനിടെ ഇതുവരെ നോക്കൗട്ടില്‍ ഒരു ഗോളടിച്ചിട്ടില്ല
 • സ്വീഡന്റെ ലുസ്റ്റിഗിന് മഞ്ഞക്കാര്‍ഡ്
 • സ്വിസ് താരം ബെറാമിക്കും മഞ്ഞകക്കാര്‍ഡ്‌
 • സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ ലാങിന് ചുവപ്പുകാര്‍ഡ്‌
 • സ്വീഡന്‍ ഇംഗ്ലണ്ട്-കൊളംബിയ മത്സരത്തിലെ വിജയികളെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിടും
 • സ്വിസ് താരങ്ങള്‍ നിരവധി അവസരങ്ങള്‍ പാഴാക്കി