കന്യാസ്ത്രീകളുടെ സമരത്തില്‍ ഇടപെടേണ്ട സാഹചര്യമില്ല’ ; കേസ് അട്ടിമറിക്കപ്പെട്ടാല്‍ ഡിവൈഎഫ്‌ഐ ഇടപെടുമെന്ന് എം സ്വരാജ്

കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തില്‍ ഡിവൈഎഫ്ഐ ഇടപെടേണ്ട സാഹചര്യമില്ലെന്ന് എം സ്വരാജ് എംഎല്‍എ.സാമുദായിക പ്രീണനമോ വോട്ടുബാങ്ക് രാഷ്ട്രീയമോ ഡിവൈഎഫ്ഐയുടെ മുന്നിലില്ലെന്നും കേസ് അട്ടിമറിക്കപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ഇടപെടേണ്ടി വന്നേക്കുമെന്നും എം സ്വരാജ് പ്രതികരിച്ചു. തൃശൂരില്‍ ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു സ്വരാജ്.

കന്യാസ്ത്രീകളുടെ സമരം സഭയിലും പൊതുസമൂഹത്തിലും വലിയ ചലനം സൃഷ്ടിക്കും.പികെ ശശിക്ക് എതിരെ യുവതി നല്‍കിയ പരാതിയില്‍ നിയമ നടപടിയല്ല, സംഘടനാ നടപടി ആവശ്യപ്പെട്ടുള്ളതാണെന്നും സ്വരാജ് പറഞ്ഞു. പാര്‍ട്ടി ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.