സ്വാമി അഗ്നിവേശ് അന്തരിച്ചു

പ്രമുഖ ആര്യസമാജ പണ്ഡിതനും സാമൂഹിക പ്രവർത്തകനുമാണ്‌ സ്വാമി അഗ്നിവേശ്. വിവിധ വിഭാഗങ്ങളുമായുള്ള സം‌വാദം, സമധാനത്തിനായുള്ള
പോരാട്ടം,ജാതി വിരു‍ദ്ധ സമരം, അടിമതൊഴിലാളികൾക്കായുള്ള പ്രവർത്തനം, മദ്യത്തിനെതിരായുള്ള പ്രചരണം, സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി
പ്രത്യാകിച്ചും അവരുടെ വിദ്യാഭ്യാസത്തിനും വേദപാരയണത്തിനുമുള്ള അവകാശത്തിനായുള്ള പോരാട്ടം തുടങ്ങിയവ അദ്ദേഹത്തിന്റെ വലിയ
സംഭാവനകളാണ്. കുട്ടികളെകൊണ്ട് തൊഴിലെടുപ്പിക്കൽ സതിയാചരണം തുടങ്ങിയവക്കെതിരെയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പ്രശസ്തമാണ്. ദലിതുകൾക്ക്
ഹിന്ദു‌ ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിക്കുന്നതിന്‌ വേണ്ടിയും അദ്ദേഹം ശബ്ദമുയർത്തി.