ഇന്തോനേഷ്യയില്‍ അഞ്ചംഗ കുടുംബം പോലീസ് ഹെഡ് കോര്‍ട്ടേഴ്‌സ് ആക്രമിച്ചു; 4 മരണം

സുരബായ: ഇന്ത്യോനേഷ്യയില്‍ അഞ്ചംഗ കുടുംബം സുരബായ നഗരത്തിലെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആക്രമിച്ചു. ഇതില്‍ എട്ടുവയസ്സുള്ള ഒരു കുട്ടി ഒഴികെ മറ്റുള്ളവര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ എട്ടുവയസ്സുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തുപേര്‍ക്ക് പരിക്കേറ്റു. മാതാവും പിതാവും രണ്ട് ആണ്‍മക്കളും എട്ടു വയസ്സുള്ള മകളും അടങ്ങുന്ന കുടുംബം രണ്ട് ബൈക്കുകളിലായെത്തി ആക്രമണം നടത്തുകയായിരുന്നു.

സുരബായയില്‍ ഞായറാഴ്ച മൂന്നുപള്ളികളിലെ ആക്രമങ്ങള്‍ക്കു പിന്നില്‍ ഐഎസുമായി ബന്ധമുള്ള ജമാഹ് അന്‍ഷരുത് ദൗളാഹ് എന്ന സംഘടനയാണ്. ആറംഗ കുടുംബമാണ് പള്ളി ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ഈ ആക്രമത്തില്‍ കുടുംബക്കാരടക്കം 18 പേര്‍ കൊല്ലപ്പെട്ടു. പള്ളി ആക്രമണത്തിലെ ആക്രമണത്തിനു തൊട്ടു പിന്നാലെ സുരബായില്‍ മറ്റൊരു സ്‌ഫോടനത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ജെഎഡി നേതാവ് അമാന്‍ അബ്ദുള്‍റഹ്മാനെ അറസ്റ്റുചെയ്തതാകാം ആക്രമണങ്ങള്‍ക്കു കാരണമെന്ന് പോലീസ് സംശയിക്കുന്നു. ഇന്തോന്യേ ആതിഥ്യമരുളുന്ന ഏഷ്യന്‍ ഗെയിംസിന് മൂന്നുമാസം ശേഷിക്കെയാണ് ആക്രമണഹ്ങള്‍ ഉണ്ടായിരിക്കുന്നത്.