ദാവൂദ് ഇബ്രാഹിമിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന് കോടതി

ഡൽഹി: മുംബൈയിലെ സ്വത്തുക്കൾ കണ്ടുകെട്ടുന്നത് തടയണമെന്നവശ്യപ്പെട്ടു അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിം നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ആർ കെ അഗർവാളിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹർജി തള്ളിയത്.

ദക്ഷിണ മുംബൈയിലെ പാക്മോഡിയാ തെരുവിലെ ആഡംബര ഹോട്ടല്‍, ഗുജറാത്തിലെ കൃഷിയിടം, വിവിധയിടങ്ങളില്‍ പണികഴിപ്പിച്ച ഒറ്റമുറി വീടുകള്‍, കാര്‍ അടക്കം ഏഴു വസ്തുക്കളാണ് കണ്ടുകെട്ടി തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടത്. സ്വത്ത് കണ്ടുകെട്ടിയ മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ നടപടി ചോദ്യം ചെയ്ത് ദാവൂദിന്‍റെ കുടുംബം നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്.

മുംബൈ സ്ഫോടന പരമ്പരയുടെ സൂത്രധാരനായ ദാവൂദ് വര്‍ഷങ്ങളായി പാക്കിസ്ഥാനിലെ അജ്ഞാതകേന്ദ്രത്തില്‍ ഒളിവില്‍ കഴിയുകയാണ്.