തെലുങ്കില്‍ ചുവടുവെച്ച് സണ്ണി ലിയോണ്‍

സണ്ണിലിയോണിന്റെ തെലുങ്ക് ചിത്രത്തിലെ ഐറ്റം ഗാനം പുറത്തിറങ്ങി. ‘പി എസ് വി ഗരുഡ’ എന്ന ചിത്രത്തെ സണ്ണി ലിയോണിന്റെ ഐറ്റം ഡാന്‍സ് തന്നെയാണ് ഏറെ ആകര്‍ഷണമാക്കുന്നത്.

രാജശേഖര്‍ നായകനായി എത്തുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് പൂജ കുമാറാണ്. ഗുണ്ടൂര്‍ ടാക്കീസ് ഫെയിം പ്രവീണ സത്തരവുവാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ സണ്ണിയുടെ ഐറ്റം ഗാനം വൈറലായിരിക്കുകയാണ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോകളും വീഡിയോയുമാണ് ഗാനരംഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നവംബര്‍ മൂന്നിനാണ് ചിത്രം തിയറ്ററുകളിലെത്തുക.