റെയില്‍വെ പാലത്തില്‍ അറ്റക്കുറ്റപ്പണി; ശനി, ഞായര്‍ ദിവസങ്ങളില്‍ തീവണ്ടികള്‍ക്ക് നിയന്ത്രണം

കൊച്ചി: തൃശ്ശൂര്‍ ജില്ലയിലെ പുതുക്കാട് – ഒല്ലൂര്‍ സെക്ഷനിലെ റെയില്‍പ്പാലത്തിലെ അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ തീവണ്ടി സമയങ്ങളില്‍ മാറ്റംവരുത്തിയതായി സതേണ്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു.

തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് എറണാകുളത്തിനും കോഴിക്കോടിനും ഇടയില്‍ ഓടില്ല.  എറണാകുളം – കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് തൃശൂരില്‍ നിന്നാവും പുറപ്പെടുകയും തിരിച്ച് യാത്ര അവസാനിപ്പിക്കുകയും ചെയ്യുക. പാലരുവി എക്സ്പ്രസ്, വേണാട് എക്സ്പ്രസ് തുടങ്ങിയ പ്രധാന തീവണ്ടികള്‍ക്കും രണ്ടു ദിവസവും നിയന്ത്രണമുണ്ട്.

എറണാകുളം – ഗുരുവായൂര്‍ പാസഞ്ചര്‍ (56370), ഗുരുവായൂര്‍ – എറണാകുളം പാസഞ്ചര്‍ (56371), എറണാകുളം – നിലമ്പൂര്‍ പാസഞ്ചര്‍ (563620), നിലമ്പൂര്‍ – എറണാകുളം പാസഞ്ചര്‍ (56363), എറണാകുളം – കായംകുളം പാസഞ്ചര്‍ (56381), കായംകുളം – എറണാകുളം പാസഞ്ചര്‍ (56382), ആലപ്പുഴ – കായംകുളം (56377), കായംകുളം – എറണാകുളം (56380) എന്നീ തീവണ്ടികള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വ്വീസ് നടത്തില്ല.