ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ഡൗണ്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ഡൗണ്‍ സര്‍ക്കാര്‍ പിന്‍വലിച്ചു.
സാധാരണ ദിവസങ്ങളിലേതു പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഞായറാഴ്ചയും അനുവാദമുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പരീക്ഷ കണക്കിലെടുത്ത് കഴിഞ്ഞ ഞായറാഴ്ച ഇളവുകള്‍ അനുവദിച്ചിരുന്നു. എന്നാല്‍, ഒരു ദിവസമായി മാത്രം സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കിയതുകൊണ്ട് കാര്യമുണ്ടോ എന്ന സംശയം ഉയര്‍ന്നുവന്നിരുന്നു.
ജനങ്ങള്‍ ലോക്ഡൗണ്‍ ഇളവുകള്‍ ദുരുപയോഗപ്പെടുത്തുന്നതാണ് ഇപ്പോള്‍ പ്രശ്‌നം. ആ സാഹചര്യത്തില്‍ ഞായറാഴ്ച മാത്രം അതു കര്‍ശനമായി നടപ്പാക്കിയതുകൊണ്ട് കാര്യമില്ല എന്ന തിരിച്ചറിവാണ് തീരുമാനത്തിന് പിന്നില്‍.