സുമലതയ്ക്ക് കൊവിഡ് പോസിറ്റീവ്, പെട്ടെന്ന് രോഗമുക്തി നേടുമെന്ന് എം.പിക്ക് പ്രതീക്ഷ

മൈസൂര്‍: നടിയും എം.പിയുമായ സുമലതയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സുമലത തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്.
ശനിയാഴ്ച ചെറിയ രോഗലക്ഷണങ്ങള്‍ കണ്ടു. തലവേദനയും തൊണ്ടവേദനയും. തുടര്‍ന്ന് ടെസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു. ഇന്നാണ് ഫലംവന്നത്. തുടര്‍ന്ന് ക്വാറന്റീനില്‍പോവുകയും ഡോക്ടറുടെ ചികിത്സ തേടുകയും ചെയ്തു.-ട്വിറ്ററില്‍ സുമലത അംബരീഷ് പറഞ്ഞു.
എല്ലാവരുടെയും പിന്തുണയോടെ പെട്ടെന്ന് രോഗം ഭേദമാകുമെന്ന് കരുതുന്നു. താനുമായി സമ്പര്‍ക്കമുണ്ടായവരെക്കുറിച്ച് സര്‍ക്കാരിന് വിവരങ്ങള്‍ കൈമാറുമെന്നും സുമലത അറിയിച്ചു.