വിവാഹ പാർട്ടിയിലും സുഹാനയാണ് താരം; ഷാരുഖിന്റെ മകളെ വിടാതെ ക്യാമറാക്കണ്ണുകൾ

ഷാരുഖ് ഖാൻ-ഗൗരി ഖാൻ ദമ്പതികളുടെ മകൾ സുഹാനക്ക് പുറകെയാണ് ഇപ്പോൾ പാപ്പരാസികൾ. സുഹാനയുടെ സിനിമാ പ്രവേശനം എന്നാണെന്ന ഉത്തരമാണ് എല്ലാവർക്കും അറിയേണ്ടത്.

കഴിഞ്ഞ വർഷം വരെ ക്യാമറക്കണ്ണുകൾക്ക് മുന്നിൽ നിന്ന് ഓടിയൊളിച്ചിരുന്ന സുഹാന പതിനേഴ് തികഞ്ഞതോടെയാണ് ക്യാമറകളെ അഭിമുഖീകരിക്കാൻ തുടങ്ങിയത്. ഇതോടെ സുഹാനയുടെ സിനിമാ പ്രവേശനം ഉടനുണ്ടെന്ന വാർത്തയും പ്രചരിച്ചു.

സുഹാനയുടെ വസ്ത്രധാരണമാണ് ഫാഷൻ മേഖലയിലെ സംസാര വിഷയം. കഴിഞ്ഞ ദിവസം ഡൽഹി സർക്യൂ ലി സൊയറിൽ സുഹാന പാർട്ടിക്ക് ധരിച്ചെത്തിയ വസ്ത്രം പല വിമർശനങ്ങൾക്കും വഴി വെച്ചിരുന്നു. ബ്ലാക്ക് നിറത്തിലുള്ള ഓഫ് ഷോൾഡർ വസ്ത്രം സുഹാനക്ക് ചേരുന്നില്ലെന്നായിരുന്നു വിമർശനം.

എന്നാൽ ഡൽഹിയിൽ നടന്ന ഒരു വിവാഹ സത്കാരത്തിൽ പങ്കെടുക്കാനെത്തിയ സുഹാനയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ. അമ്മ ഗൗരിക്കൊപ്പമാണ് സുഹാന പാർട്ടിക്ക് എത്തിയത്. മൂന്ന് ദിവസത്തെ വിവാഹ ആഘോഷങ്ങളിൽ താരമായത് സുഹാനയായിരുന്നു.