യു.ഡി.എഫ് യോഗത്തില്‍ ‘സുധീരവധം’, എടുത്തുടുത്ത് മാണി

തിരുവനന്തപുരം: ഇന്നത്തെ യു.ഡി.എഫ് യോഗത്തില്‍ മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെ കെ.എം. മാണി ഉള്‍പ്പെടെയുള്ളവര്‍ എടുത്തുടുത്തു. രാജ്യസഭാ സീറ്റ് മാണിയുടെ പാര്‍ട്ടിക്കു കൊടുത്തതിനെത്തുടര്‍ന്ന് സുധീരന്‍ പാര്‍ട്ടിക്കുള്ളില്‍ കലാപമുണ്ടാക്കിയിരുന്നു. സുധീരന്‍ പങ്കെടുത്തില്ലെങ്കിലും മാണിയടക്കമുള്ള യു.ഡി.എഫ് നേതാക്കള്‍ രോഷാകുലരായി.

വി.എം.സുധീരന്റേത് പാര്‍ട്ടി നിലപാടല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ വ്യക്തമാക്കിയെങ്കിലും നേതാക്കളുടെ രോഷം തണുത്തില്ല. പാര്‍ട്ടി നിലപാട് താന്‍ പറഞ്ഞതാണെന്നും ഹസന്‍ പറഞ്ഞു. എന്നാല്‍, തന്നെ സുധീരന്‍ ഒരു ചാഞ്ചാട്ടക്കാരനായി പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചുവെന്നും സുധീരന്‍ യോഗത്തിന് വന്നിരുന്നുവെങ്കില്‍ താന്‍ ഇത് മുഖത്ത് നോക്കി ചോദിക്കുമായിരുന്നുവെന്നും മാണി പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യു.ഡി.എഫ് യോഗം വിളിച്ചതെങ്കിലും സുധീരനെ തെറിവിളിക്കാനുള്ള യോഗമായി മാറി. വിമര്‍ശനങ്ങള്‍ സ്വാഭാവികമാണെന്നം പ്രകടിപ്പിക്കപ്പെട്ടതെന്നും മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു. അടുത്തമാസം ആദ്യം വീണ്ടും യു.ഡി.എഫ് യോഗം ചേരും. ഇതിന് മുമ്പ് കോണ്‍ഗ്രസ് സംസ്ഥാനപ്രര്‍ത്തകസമിതി യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.