മാധ്യമപ്രവര്‍ത്തകന്‍ സുധീര്‍ ഡാനിയല്‍ അന്തരിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് ചിരപരിചിതനായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ സുധീര്‍ ഡാനിയല്‍ അന്തരിച്ചു. 59 വയസ്സായിരുന്നു. വേണാട് പത്രിക എന്ന പത്രത്തിലാണ് ദീര്‍ഘകാലം പ്രവര്‍ത്തിച്ചത്.
വെങ്ങാന്നൂര്‍ സ്വദേശിയായ സുധീറിന്റെ സംസ്‌കാരം വ്യാഴാഴ്ച രാവിലെ ഒമ്പതുമണിക്ക് ചിറത്തല വീട്ടുവളപ്പില്‍. ഭാര്യ രമണി.