പഠനയാത്രയ്ക്ക് പോയ വിദ്യാര്‍ഥി വെള്ളത്തില്‍ വീണ് മരിച്ചു

കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ. പോളി ടെക്‌നിക്കില്‍ നിന്നും കര്‍ണാടകക്ക് പഠനയാത്ര പോയ സംഘത്തിലെ വിദ്യാര്‍ത്ഥി വെള്ളത്തില്‍ വീണു മരിച്ചു.

ബേപ്പൂര്‍ കിഴക്കേവീട്ടില്‍ പത്മനാഭന്റെ മകന്‍ അക്ഷയ് (20) ആണ് ദണ്ടേലിയിലെ വിനോദ സഞ്ചാര കേന്ദ്രത്തില്‍ വെള്ളത്തില്‍ വീണ് മരിച്ചത്. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് ഡിപ്‌ളോമ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്. മൃതശരീരം ഇന്ന് നാട്ടിലെത്തിക്കും.