എസ്.എസ്.എല്‍.സി ഫലം ജൂണ്‍ 30ന്, ഹയര്‍ സെക്കന്‍ഡറി ജൂലായ് പത്തിനകം

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം ജൂണ്‍ 30 ന് പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ്
ഇക്കാര്യം.

എസ്എസ്എല്‍സി, ടിഎച്ച്എല്‍സി, എസ്എസ്എല്‍സി (എച്ച്.ഐ), ടിഎച്ച്എസ്എല്‍സി (എച്ച്‌ഐ), എഎച്ച്എസ്എല്‍സി പരീക്ഷകളുടെ ഫലമാണ്
ജൂണ്‍ 30 ന് പ്രഖ്യാപിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം ജൂലായ് പത്തിനകം വരും.