ഡോ. വിശ്വാസ് മേത്തയെ ചീഫ് സെക്രട്ടറി, ആര്‍.ശ്രീലേഖ ആദ്യ വനിതാ ഡി.ജി.പി

തിരുവനന്തപുരം: മെയ് 31-ന് വിരമിക്കുന്ന ടോം ജോസിനു പകരം ഡോ. വിശ്വാസ് മേത്തയെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. എ.ഡി.ജി.പി ആര്‍ ശ്രീലേഖയെ സ്ഥാനക്കയറ്റം നല്‍കി ഫയര്‍ ആന്‍ റെസ്‌ക്യൂ സര്‍വീസ് ഡി.ജി.പിയായി നിയമിക്കും.
ശങ്കര്‍ റെഡ്ഡിയെ ഡി.ജി.പി തസ്തികയില്‍ സ്ഥാനക്കയറ്റം നല്‍കി റോഡ് സേഫ്റ്റി കമ്മീഷണറായി നിയമിക്കും.
എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി മാറ്റി നിയമിക്കും.
പൊതുമരാമത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസിനെ ആഭ്യന്തരവും വിജിലന്‍സും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി മാറ്റി നിയമിക്കും. ജലവിഭവം, കോസ്റ്റല്‍ ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ എന്നീ വകുപ്പുകളുടെ ചുമതല കൂടി ഇദ്ദേഹം വഹിക്കും.
കൊച്ചി മെട്രോ റെയില്‍ എം.ഡി. അല്‍ക്കേഷ് കുമാര്‍ ശര്‍മ്മ സ്‌പെഷ്യല്‍ പ്രൊജക്ട്‌സ്, കൊച്ചി-ബാംഗ്ലൂര്‍ ഇന്ഡസ്ട്രീയല്‍ കോറിഡോര്‍ എന്നീ വകുപ്പുകളുടെ അഡീഷല്‍ ചീഫ് സെക്രട്ടറിയുടെയും കൊച്ചി സ്മാര്‍ട് സിറ്റിയുടെ എക്‌സിക്യൂട്ടീവ് ഓഫീസറുടെ ചുമതലകളും കൂടി വഹിക്കുന്നതാണ്.
റവന്യൂ-ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി. വേണുവിനെ ആസൂത്രണവും സാമ്പത്തികകാര്യവും വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കും. പ്ലാനിംഗ് ബോര്‍ഡ് സെക്രട്ടറിയുടെയും സാംസ്‌കാരികകാര്യ (ആര്‍ക്കിയോളജി, ആര്‍ക്കൈവ്‌സ് ആന്റ് മ്യൂസിയം) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതലകള്‍ കൂടി അദ്ദേഹം വഹിക്കും.

ആസൂത്രണവും സാമ്പത്തികകാര്യവും വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലകിനെ റവന്യൂ-ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കും. ഹൗസിംഗ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതല കൂടി ഇദ്ദേഹം വഹിക്കും.

മത്സ്യബന്ധന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാ റോയിയെ അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മീഷണറായി മാറ്റി നിയമിക്കും. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതല കൂടി ഇവര്‍ വഹിക്കും.

പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ തദ്ദേശസ്വയംഭരണ (അര്‍ബന്‍) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കും.

അവധി കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന പുനീത് കുമാറിനെ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കും. പിന്നാക്ക സമുദായ ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലയും, കെ.എന്‍. സതീഷ് സര്‍വ്വീസില്‍ നിന്നും മെയ് 31-ന് വിരമിക്കുന്ന മുറയ്ക്ക് പാര്‍ലമെന്ററി കാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധികചുമതലയും ഇദ്ദേഹം വഹിക്കുന്നതാണ്.
മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍ നിലവിലുള്ള ചുമതലകള്‍ക്ക് പുറമേ മത്സ്യബന്ധനം, മൃഗശാല, കായിക യുവജനകാര്യ വകുപ്പുകളുടെ ചുമതലകള്‍ കൂടി വഹിക്കും.
ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി ഡോ. ബി. അശോകിനെ ജലവിഭവ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കും.
ഡി.എഫ്.എഫ്.റ്റി പരിശീലനം കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന മുറയ്ക്ക് ഡോ. ദിനേശ് അറോറയെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായി നിയമിക്കും. ഇദ്ദേഹം ഊര്‍ജ്ജ വകുപ്പ് സെക്രട്ടറിയുടെ ചുമതല കൂടി വഹിക്കുന്നതാണ്.
അവധി കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന മുറയ്ക്ക് കെ.എസ്.റ്റി.പി. പ്രോജക്ട് ഡയറക്ടര്‍ എം.ജി. രാജമാണിക്യത്തെ മത്സ്യബന്ധന വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കും.
മത്സ്യബന്ധന വകുപ്പ് ഡയറക്ടര്‍ എസ്. വെങ്കടേശപതിയെ കേരളാ വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടറായി മാറ്റി നിയമിക്കും.
ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. പി. സുരേഷ് ബാബു സര്‍വ്വീസില്‍ നിന്നും മെയ് 31-ന് വിരമിക്കുന്ന മുറയ്ക്ക് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ് സെക്രട്ടറിയുടെ അധികചുമതല ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് സെക്രട്ടറി ശ്രീ. കെ. ഗോപാലകൃഷ്ണ ഭട്ട് വഹിക്കും.
കേരളാ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ നവജോത് ഖോസയെ തിരുവനന്തപുരം ജില്ലാ കളക്ടറായി മാറ്റി നിയമിക്കുവാന്‍ തീരുമാനിച്ചു.

ഫുഡ് സേഫ്റ്റി കമ്മീഷണര്‍ എ.ആര്‍. അജയകുമാറിന് കേരളാ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല നല്‍കുവാന്‍ തീരുമാനിച്ചു.

രജിസ്ട്രാര്‍ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് എ. അലക്‌സാണ്ടറിനെ ആലപ്പുഴ ജില്ലാ കളക്ടറായി മാറ്റി നിയമിക്കുവാന്‍ തീരുമാനിച്ചു.