നടി ശ്രീദേവിയുടെ മരണം കൊലപാതകമെന്ന് മുന്‍ എസിപി

 

നടി ശ്രീദേവിയുടെ മരണം ആസൂത്രിത കൊലപാതകമെന്ന ആരോപണവുമായി മുന്‍ എസിപി. മുന്‍ ദില്ലി എസിപി ദേവ് ഭൂഷണാണ് ശ്രീദേവിയുടെ മരണംകൊലപാതകമാണെന്ന സംശയം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

ശ്രീദേവിയുടെ മരണം ആസൂത്രിത കൊലപാതകമായിട്ടാണ് തോന്നുന്നതെന്നും, ഒരാളെ ബാത് ടബ്ബില്‍ തള്ളിയിട്ട് കൊല്ലാനും അത് അപകട മരണമാണെന്ന് വരുത്തിതീര്‍ക്കാനും തെളിവുകള്‍ ഇല്ലാതാക്കാനും എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു. കേസ് അന്വേഷണത്തിന് വേദ് ഭൂഷണ്‍ ദുബായിയില്‍ പോയിരുന്നു എങ്കിലും ശ്രീദേവിക്ക് മരണം സംഭവിച്ച ഹോട്ടലില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചില്ല.