ശ്രീദേവിയുടെ കഥ സിനിമയാവുന്നു. ശ്രീദേവിയായെത്തുന്നത് വിദ്യാബാലന്‍

അകാലത്തില്‍ വിടപറഞ്ഞ ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായിക ശ്രീദേവിയുടെ കഥ സിനിമയാകുന്നു. ശ്രീദേവിയായെത്തുന്നത് വിദ്യാബാലനാണെന്നാണ് സൂചനകള്‍. സിനിമയിലെ റോളിനായി വിദ്യയെ സമീപിച്ചുവെന്ന് സംവിധായകന്‍ ഹന്‍സല്‍ മേഹ്ത അറിയിച്ചു. ബോളിവുഡിലെ പ്രശസ്ത സംവിധായകനായ ഹന്‍സല്‍, ശ്രീദേവിയെ നായികയാക്കി സിനിമ ചെയ്യാനൊരുങ്ങുവയെയായിരുന്നു അവരുടെ ആകസ്മിക അന്ത്യം. അതോടെ ആ പ്രോജക്‌ട് ഉപേക്ഷിച്ചുവെങ്കിലും മറ്റൊരു സിനിമ ഹന്‍സല്‍ പ്രഖ്യാപിക്കുകയായിരുന്നു.

ശ്രീദേവിയുടെ കഥ സിനിമയാകുന്നു എന്ന്. ശ്രീദേവിക്ക് പകരം വയ്ക്കാന്‍ മറ്റാരുമില്ലെന്നും ഈ സിനിമ അവര്‍ക്കുള്ള സമര്‍പ്പണമാണെന്നും ഹന്‍സല്‍ പറഞ്ഞു. ശ്രീദേവിയെ നായികയാക്കി സിനിമ ചെയ്യാനായില്ലെങ്കിലും അവര്‍ക്കായി ഈ സിനിമ ചെയ്യും. ഓരോ റോളും ചെയ്യാന്‍ തന്‍റെ മനസില്‍ നിരവധി അഭിനേതാക്കളുണ്ട്. അവരെ വച്ച്‌ താന്‍ സിനിമ ചെയ്യുമെന്നും വിദ്യാ ബാലനെ സമീപിച്ചിരുന്നുവെന്നും ഹന്‍സല്‍ വ്യക്തമാക്കി.