സിനിമാ രംഗത്തെ ചൂഷണത്തിന് എതിരെ നടിയുടെ തുണിയുരിഞ്ഞ് പ്രതിഷേധം

ഹൈദരാബാദ്: കഴിഞ്ഞ ദിവസം ഒരു ബെയര്‍ ബ്രെസ്റ്റ് പ്രതിഷേധം നമ്മുടെ ഇന്ത്യയിലും അരങ്ങേറി. തെലുങ്ക് സിനിമയിലെ യുവ നടിയായ ശ്രീ റെഡ്ഡിയായിരുന്നു ഇത്തരത്തില്‍ വസ്ത്രം ഉരിഞ്ഞുകൊണ്ട് ഒരു പ്രതിഷേധം പ്രകടനം നടത്തിയത്. ഹൈദരാബാദിലെ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഓഫീസിന് മുന്നില്‍ വച്ചായിരുന്നു ശ്രീ റെഡ്ഡിയുടെ പ്രതിഷേധം.


ഫെമെന്‍ പ്രതിഷേധങ്ങള്‍ പോലെ ഒന്നായിരുന്നില്ല ശ്രീ റെഡ്ഡിയുടേത്. താന്‍ അനുഭവിച്ച ദുരന്തങ്ങളും മറ്റ് പുതുമുഖ നടിമാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങളും എല്ലാം അവര്‍ പരസ്യമായി തന്നെ വ്യക്തമാക്കി. ഏറ്റവും ഒടുവില്‍ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇത്തവണ മേല്‍ വസ്ത്രം മാത്രം ഉരിഞ്ഞായിരുന്നു ശ്രീ റെഡ്ഡിയുടെ പ്രതിഷേധം. എന്നാല്‍ അടുത്ത തവണ പൂര്‍ണ നഗ്നയായിട്ടായിരിക്കും താന്‍ പ്രതിഷേധിക്കുക എന്നാണ് ശ്രീ റെഡ്ഡി വ്യക്തമാക്കിയിരിക്കുന്നത്.