ലോകകപ്പില്‍ റഷ്യന്‍ വിപ്ലവം: പെനാല്‍റ്റി ഷൂട്ടൗട്ടിൽ സ്‌പെയിന്‍ പുറത്ത്

മോ​സ്കോ: റ​ഷ്യ​ൻ ലോ​ക​ക​പ്പി​ലെ ആ​ദ്യ ഷൂ​ട്ടൗ​ട്ട് വി​ധി​യെ​ഴു​തി​യ മ​ത്സ​ര​ത്തി​ൽ മു​ൻ ലോ​ക​ജേ​താ​ക്ക​ളാ​യ സ്പെ​യി​ൻ പു​റ​ത്ത്. നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക​സ​മ​യ​ത്തും ഓ​രോ​ഗോ​ൾ നേ​ടി ഇ​രു​ടീ​മു​ക​ളും സ​മ​നി​ല പാ​ലി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ളി ഷൂ​ട്ടൗ​ട്ടി​ലേ​ക്കു നീ​ങ്ങി​യ​പ്പോ​ൾ കി​ക്കെ​ടു​ത്ത റ​ഷ്യ​ൻ താ​ര​ങ്ങ​ളെ​ല്ലാം ല​ക്ഷ്യം ക​ണ്ടു. എ​ന്നാ​ൽ സ്പാ​നി​ഷ് പ​ട​യ്ക്കാ​യി ഷോ​ട്ടെ​ടു​ത്ത കൊ​ക്കെ, ആ​സ്പാ​സ് എ​ന്നി​വ​രു​ടെ ഷോ​ട്ടു​ക​ൾ റ​ഷ്യ​ൻ ഗോ​ൾ​കീ​പ്പ​ർ ഇ​ഗോ​ർ അ​ക്കി​ൻ​ഫീ​വ് ത​ട​ഞ്ഞു. ഇ​തോ​ടെ റ​ഷ്യ അ​വ​സാ​ന എ​ട്ടി​ലേ​ക്കും സ്പെ​യി​ൻ സ്വ​ന്തം നാ​ട്ടി​ലേ​ക്കും ന​ട​ന്നു​നീ​ങ്ങി. സ്പെ​യി​ൻ 1, റ​ഷ്യ 1 (ഷൂ​ട്ടൗ​ട്ടി​ൽ 3-4).

ലോ​ക​ക​പ്പ് പ്രീ​ക്വാ​ർ​ട്ട​റി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ സെ​ർ​ജി ഇ​ഗ്നാ​ഷെ​വി​ച്ചി​ന്‍റെ സെ​ൽ​ഫ് ഗോ​ളി​ലൂ​ടെ സ്പെ​യി​നാ​ണ് ആ​ദ്യം ലീ​ഡ് നേ​ടി​യ​ത്. 12-ാം മി​നി​റ്റി​ൽ സ്പാ​നി​ഷ് താ​രം നാ​ച്ചോ​യെ ബോ​ക്സി​നു പു​റ​ത്തു ഫൗ​ൾ ചെ​യ്ത​തി​ന് സ്പെ​യി​നി​നു ല​ഭി​ച്ച ഫ്രീ​കി​ക്ക് സെ​ർ​ജി​യോ റാ​മോ​സ് ഗോ​ളാ​ക്കി മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ, റ​ഷ്യ​ൻ താ​ര​ത്തി​ന്‍റെ കാ​ലി​ൽ ത​ട്ടി സ്വ​ന്തം വ​ല​യി​ൽ ക​യ​റു​ക​യാ​യി​രു​ന്നു. 41-ാം മി​നി​റ്റി​ൽ സ്യൂ​ബ റ​ഷ്യ​യ്ക്കു സ​മ​നി​ല ന​ൽ​കി. ജെ​റാ​ഡ് പി​ക്വെ പ​ന്ത് കൈ​കൊ​ണ്ടു ത​ട​ഞ്ഞ​തി​നു ല​ഭി​ച്ച പെ​നാ​ൽ​റ്റി സ്യൂ​ബ ഗോ​ളാ​ക്കി മാ​റ്റി. ടൂ​ർ​ണ​മെ​ന്‍റി​ൽ സ്യൂ​ബ​യു​ടെ മൂ​ന്നാ​മ​ത് ഗോ​ളാ​യി​രു​ന്നു ഇ​ത്.

ഇ​തി​നു​ശേ​ഷം ഇ​രു​ടീ​മു​ക​ളും പ്ര​തി​രോ​ധ​ത്തി​ലേ​ക്കു വ​ലി​ഞ്ഞു. ഇ​ട​യ്ക്ക് സ്പെ​യി​ൻ ചി​ല മു​ന്നേ​റ്റ​ങ്ങ​ൾ ന​ട​ത്തി​യ​തൊ​ഴി​ച്ചാ​ൽ മ​ത്സ​രം വി​ര​സ​മാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ലു​ട​നീ​ളം ബോ​ൾ കൈ​വ​ശം വ​ച്ച​ത് സ്പെ​യി​നാ​യി​രു​ന്നെ​ങ്കി​ലും റ​ഷ്യ​ൻ പ്ര​തി​രോ​ധം പി​ള​ർ​ക്കാ​ൻ അ​വ​ർ​ക്കാ​യി​ല്ല. എ​ക്സ്ട്രാ ടൈ​മി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ൽ പെ​നാ​ൽ​റ്റി​ക്കാ​യി സ്പാ​നി​ഷ് താ​ര​ങ്ങ​ൾ ആ​വ​ശ്യ​മു​ന്ന​യി​ച്ചെ​ങ്കി​ലും വി​എ​ആ​റി​ലൂ​ടെ റ​ഫ​റി ത​ള്ളി.

ഇ​തി​നു​ശേ​ഷ​മാ​യി​രു​ന്നു ഷൂ​ട്ടൗ​ട്ട്. സ്പെ​യി​നി​നാ​യി ആ​ദ്യ ഗോ​ളെ​ടു​ത്ത ആ​ന്ദ്രെ ഇ​നി​യ​സ്റ്റ​യ്ക്കു പി​ഴ​ച്ചി​ല്ല. സ്മോ​ളോ​വി​ലൂ​ടെ റ​ഷ്യ​യും പി​ഴ​യ്ക്കാ​ത്ത മ​റു​പ​ടി ന​ൽ​കി. ര​ണ്ടാം ഷോ​ട്ട് പി​ക്വെ റ​ഷ്യ​ൻ വ​ല​യി​ലെ​ത്തി​ച്ച​പ്പോ​ൾ ഇ​ഗ്നാ​ഷെ​വി​ച്ചി​ന്‍റെ ഷോ​ട്ടും വ​ല​കു​ലു​ക്കി. മൂ​ന്നാം ഷോ​ട്ടി​ൽ സ്പെ​യി​നി​നു പി​ഴ​ച്ചു. കോ​ക്കെ​യു​ടെ ഷോ​ട്ട് അ​ക്കി​ൻ​ഫീ​വ് മ​നോ​ഹ​ര​മാ​യി സേ​വ് ചെ​യ്തു. ഗൊ​ളോ​വി​ന്‍റെ ഷോ​ട്ട് വ​ല​യി​ലെ​ത്തി​യ​തോ​ടെ സ​മ്മ​ർ​ദ്ദം സ്പാ​നി​ഷ് പ​ട​യ്ക്കാ​യി. എ​ന്നാ​ൽ നാ​ലാം ഷോ​ട്ട് ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് നാ​യ​ക​ൻ സെ​ർ​ജി​യോ റാ​മോ​സ് സ​മ്മ​ർ​ദ്ദം ഒ​രു പ​രി​ധി​വ​രെ കു​റ​ച്ചു.

ചെ​റി​ഷേ​വ് റ​ഷ്യ​യു​ടെ നാ​ലാം ഷോ​ട്ട് ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച​തോ​ടെ അ​വ​സാ​ന ഷോ​ട്ടെ​ടു​ത്ത ആ​സ്പാ​സി​ലേ​ക്കാ​യി ലോ​ക​ത്തി​ന്‍റെ ക​ണ്ണ്. സ​മ്മ​ർ​ദ്ദം താ​ങ്ങാ​ൻ ആ​സ്പാ​സ് ഒ​രു​ക്ക​മാ​യി​രു​ന്നെ​ങ്കി​ലും അ​ക്കി​ൻ​ഫീ​വി​ന്‍റെ മി​ക​വ് വി​ല​ങ്ങു​ത​ടി​യാ​യി. പോ​സ്റ്റി​ന്‍റെ വ​ശ​ത്തേ​ക്കു ചാ​ടി​യ അ​ക്കി​ൻ​ഫീ​വി​ന്‍റെ കാ​ലി​ൽ​ത​ട്ടി പ​ന്ത് പു​റ​ത്തേ​ക്കു പാ​ഞ്ഞ​തോ​ടെ വോ​ൾ​ഗ​തീ​ര​ത്ത് ആ​വേ​ശ​പ്പൂ​ത്തി​രി​ക​ൾ ക​ത്തി​ത്തു​ട​ങ്ങി.