ബഹിരാകാശത്ത് ഏഴ് ഉപഗ്രഹങ്ങള്‍ എത്തിച്ച് സ്‌പെയ്‌സ് എക്‌സ്

ലോസ് ആഞ്ചലസ്: അമേരിക്കന്‍ എയ്‌റോസ്‌പെയ്‌സ് കമ്പനിയായ സ്‌പെയ്‌സ് എക്‌സ് ഏഴ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തിച്ചു. നാസയുടെയും ടെലികോം കമ്പനി ഇറിഡിയം കമ്യൂണിക്കേഷന്റെയും ഉപഗ്രഹങ്ങളാണ് ബഹിരാകാശത്തെത്തിച്ചത്. കാലിഫോര്‍ണിയയിലെ വന്‍ഡെന്‍ബര്‍ഗ് വ്യോമസേന കേന്ദ്രത്തിലെ സ്‌പെയ്‌സ് ലോഞ്ച് കോംപ്ലക്‌സില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്.

നാസയുടെ ഇരട്ട ഉപഗ്രഹങ്ങളായ ഗ്രാവിറ്റി റിക്കവറി ആന്‍ഡ് ക്ലൈമെറ്റ് എക്‌സ്പിരിമെന്റും ഇറിഡിയത്തിന്റെ അഞ്ച് നെസ്റ്റ് ഉപഗ്രഹങ്ങളുമാണ് സ്‌പെയ്‌സ് എക്‌സ് ബഹിരാകാശത്ത് എത്തിച്ചത്. വിശ്വസ്ത റോക്കറ്റായ ഫാല്‍ക്കണ്‍ ഒന്‍പതാണ് പുതിയ വിക്ഷേപണം നടത്തിയത്.