പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ച്ചേഴ്‌സും കൈകോര്‍ക്കുന്നു

തിരുവനന്തപുരം: പ്രാദേശിക സിനിമകളിലേക്ക് കൂടി ശ്രദ്ധ വ്യാപിപ്പിക്കുന്നതിന്റെ സോണി പിക്‌ച്ചേഴ്‌സ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മലയാളത്തില്‍ നിന്നും പൃഥിരാജ് പ്രൊഡക്ഷന്‍സുമായി കൈകോര്‍ക്കുകയാണ് സോണി പിക്‌ച്ചേഴ്‌സ്. സോണിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൃഥിരാജും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ഒദ്യോഗിക ഫെയ്‌സ്ബുക്ക് പേജും സോണിയുടെ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.