ഇന്ത്യയുടെ മിസൈൽ മാൻ എപിജെ അബ്ദുൾകലാമിനോടുള്ള സോണിയ ഗാന്ധിയുടെ  അനിഷ്ഠത്തിന് കാരണം

ന്യൂഡൽഹി:സോണിയ ഗാന്ധിക്ക് ഇന്ത്യയുടെ മിസൈൽ മാൻ എപിജെ അബ്ദുകലാമിനെ ഇഷ്ടമില്ലാതിരുന്നുവത്രെ.അതിനു പിന്നിലെ കാരണങ്ങൾ ഞെട്ടിക്കുന്നതാണ്.ജനങ്ങളുടെ പ്രസിഡന്റായിരുന്നു എപിജെ അബ്ദുൾകലാം. ആരെയും പെട്ടെന്ന് സ്വാധീനിക്കുന്നതുമായ പ്രസംഗങ്ങളും പുസ്തകങ്ങളും കലാം ഇന്ത്യൻ ജനതക്കായി നൽകി.രാഷ്‌ട്രപതി ഭവന്റെ വാതിൽ സാധാരണക്കാരന് മുന്നിൽ തുറന്നിട്ട പ്രസിഡന്റ്.ഇന്ത്യൻ ജനതക്ക് ബഹുമാനവും അതിലേറെ സ്നേഹവും ഒരുപോലെ തോന്നിയ ഒരേ ഒരു പ്രസിഡണ്ട് ആണ് കലാം.

ഇത്രയേറെ വിശേഷണങ്ങൾ കലാമിനുണ്ടെങ്കിലും കലാമിനെ ഇഷ്ടമല്ലാത്ത ഒരാളുണ്ടായിരുന്നു.സോണിയ ഗാന്ധി !

സോണിയ ഗാന്ധിക്ക് തീർച്ചയായും അബ്ദുൾ കലാമിനോട് വെറുപ്പാണ്.ഇല്ലെങ്കിൽ ഒരു ജനത മുഴുവൻ അദ്ദേഹത്തെ ആ സ്ഥാനത്തേക്ക് വീണ്ടും ആഗ്രഹിച്ചിട്ടും രണ്ടാമതും അദ്ദേഹം ഈ രാജ്യത്തിന്റെ രാഷ്ട്രപതിയാകുന്നതിനെ അവർ എതിർത്തത് എന്തുകൊണ്ടാകാം ? കാരണം മറ്റൊന്നുമല്ല സോണിയക്ക് തന്റെ ആഗ്രഹങ്ങൾ നടപ്പിലാക്കുന്ന ഒരാളെ ആയിരുന്നു ആവശ്യമുണ്ടായിരു ന്നതെന്നു എന്നാണ് ഒരു ഇംഗ്ലീഷ് ഓൺലൈൻ പത്രം റിപ്പോർട്ട് ചെയ്യുന്നത്. കോൺഗ്രെസ്സുകാർ സോണിയ എന്തുപറയുന്നുവോ അത് അനുസരിക്കുന്നവരാണ് അവിടെ പാർട്ടിയുടെ തീരുമാനമോ ജനങളുടെ വികാരമോ എന്നൊന്നും ഇല്ല.സോണിയയുടെ തീരുമാനങ്ങൾ തലയാട്ടി കേള്കുന്നവരെയായിരുന്നു സോണിയക്ക് ആവശ്യം.സോണിയ ഗാന്ധിക്ക് ആവശ്യം അവളുടെ ആജ്ഞകൾ നടപ്പാക്കാൻ ഒരാളെയായിരുന്നു.അങ്ങനെയാണ് ഇന്ത്യയുടെ പ്രസിഡന്റ് ആയി പ്രതിഭ പാട്ടീൽ സ്ഥാനമേറ്റതെന്നു ഓൺലൈൻ പത്രം റിപ്പോർട്ട് ചെയ്യുന്നു.

1995 മുതൽ തന്നെ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനുള്ള സോണിയയുടെ മോഹം നമുക്കെല്ലാവർക്കും അറിയാവുന്ന വസ്തുത തന്നെയാണ്.എന്നാൽ പല കാരണങ്ങൾ കൊണ്ടും അത് നടക്കാതെ പോയി.സോണിയയുടെ പ്ലാൻ നടക്കാൻ വേണ്ടി പലതും പയറ്റി.2004 ൽ ഇത് ഏകദേശം എല്ലാം അവൾക്കനുകൂലമാക്കിയെങ്കിലും സുബ്രഹ്മണ്യൻ സ്വാമി സോണിയക്കെതിരെ രംഗത്ത് വന്നുവെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു.സോണിയ ഗാന്ധി ഇറ്റലി സ്വദേശിയാണെന്ന് പറഞ്ഞായിരുന്നു സുബ്രഹ്മണ്യൻ സ്വാമി സോണിയയുടെ മോഹങ്ങൾ കരിച്ചു കളഞ്ഞത്.

2002 ഇത് പ്രെസിഡന്റാകുന്നതിനു കലാമിനെ സപ്പോർട്ട് ചെയ്ത ഇന്ത്യൻ നാഷണൽ കോൺഗ്രസ് കലാമിനെ 2007 ലെ റീ ഇലെക്ഷൻ സമയത്ത് പിന്തുണച്ചില്ല.കലാമിനും ഒരു ജനതക്കും വീണ്ടും അദ്ദേഹം പ്രസിഡന്റാകാൻ ഇഷ്ടമുണ്ടായിരുന്നിട്ടും സോണിയയുടെ ഇഷ്ട്ടങ്ങൾക്കു വേണ്ടി കോൺഗ്രസ് തലകുനിച്ചെന്നാണ് പത്രം റിപ്പോർട്ട് ചെയ്യുന്നത്.കോൺഗ്രസ് വർക്കിംഗ് മീറ്റിങ്ങുകൾ രണ്ടു തവണ സോണിയ ഗാന്ധി വിളിച്ചു ചെറുതെങ്കിലും ഒരെണ്ണം മാത്രം നടന്നു. ആർ നാരായണായിരുന്നു അവർ നിശ്ചയിച്ച സ്ഥാനാർഥി.പക്ഷെ കലാമിനെതിരെ മത്സരിക്കാൻ അദ്ദേഹത്തിന് താല്പര്യം ഇല്ലായിരുന്നു.

പക്ഷെ സോണിയ ഗാന്ധി വിളിച്ചു ചേർത്ത അനൗദ്യോഗിക കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിക്ക് ശേഷം പാർട്ടി വക്താവ് ആർ നാരായണൻ ആണ് അവരുടെ സ്ഥാനാര്ഥിയെന്നു പറയുകയും ഞങ്ങളുടെ അപേക്ഷ അദ്ദേഹം ഇപ്പോഴും നിരസിച്ചിട്ടില്ലെന്നും വ്യക്തമാക്കിയെന്നും പത്രം ചൂണ്ടിക്കാണിക്കുന്നു.ഇതെല്ലം കാലം തന്റെ പുസ്തകം ടെർണിങ് പോയിന്റ് എ ജേർണി ത്രൂ ചലഞ്ചേസ് എന്ന അദ്ദേഹത്തിൻറെ പുസ്തകത്തിൽ രേഖപ്പെടുത്തുകയും ചെയ്തു.

ഇന്ത്യൻ സാമ്പത്തിക പരിഷ്കാരങ്ങളുടെ വാസ്തുശില്പിയായ മൻമോഹൻ സിങ്ങിനെയാണ് താൻ നിര്ദദ്ദേശിച്ചതെന്നു സോണിയ പറഞ്ഞെന്നും അങ്ങനെ യാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയായുള്ള മൻമോഹൻ സിംഗിന്റെ വരവെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു.ഈ സംഭവങ്ങളെല്ലാം തന്റെ പുസ്തകത്തിലൂടെ അദ്ദേഹം എഴുതി.സോണിയ ഗാന്ധിയെ പ്രിമേ മിനിസ്റ്റർ ആക്കണം എന്ന് പറഞ്ഞു ആസമയത്ത് നിരവധിപേർ തന്നെ കാണാൻ വന്നിരുന്നുവെന്നു കലാം തന്റെ പുസ്തകത്തിൽ എഴുതി.

സോണിയ ഗാന്ധിക്കും മകൻ രാഹുൽ ഗാന്ധി തന്റെ ‘അമ്മ സോണിയ ഗാന്ധി പ്രധാന മന്ത്രി സ്ഥാനത്തേക്ക് വന്നാൽ രാജീവ് ഗാന്ധിയുടെയും ഇന്ദിര ഗാന്ധിയുടേതും പോലുള്ള വിധി അവർത്തിക്കപ്പെടുമോ എന്ന പേടി ഉണ്ടെന്നാണ് പത്രം റിപ്പോർട്ട് ചെയ്യുന്നത്.എന്നാൽ സോണിയ മകനെ അധികാര കേന്ദ്രത്തിൽ എത്തിക്കാൻ കിണഞ്ഞു ശ്രമിക്കുന്നതെന്തിനാണെന്നും മകന്റെ ജീവനിൽ പേടി ഇല്ലേ എന്നും പത്രം ചൂണ്ടിക്കാണിക്കുന്നു.

ഇതിന്റെയെല്ലാം സത്യങ്ങൾ അറിയുന്ന മൂന്നുപേർ ഉള്ളു കലാം സോണിയ മൻമോഹൻ സിംഗ് .തന്റെ സ്വാർത്ഥതക്ക് വേണ്ടി ഇത്രയും പ്രഗത്ഭൻ ആയ വ്യക്തിയുടെ രണ്ടാമത്തെ തവണയും രാഷ്ട്രപതിയാകാനുള്ള അവസരം നഷ്ടപ്പെടുത്തിയത് സോണിയ ഗാന്ധിയാണെന്നാണ് പത്രം റിപ്പോർട്ട് ചെയ്യുന്നത്.ഒരു ഇംഗ്ലീഷ് ഓൺലൈൻ പത്രമാണ് സോണിയ ഗാന്ധിക്ക് എപിജെ അബ്ദുള്കലാമിനോട് ഉള്ള വെറുപ്പിന്റെ കാരണം റിപ്പോർട്ട് ചെയ്തത്.