സോണിയ കളത്തിലിറങ്ങിയേക്കും; കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്ത്

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങി. തെരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. 15 പേരുകളാണ് ആദ്യ പട്ടികയിലുള്ളത്. ഗുജറാത്തിലെ നാലും യുപിയിലെ 11 സീറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു.

സോണിയ ഗാന്ധി വീണ്ടും മത്സരിക്കാനും തീരുമാനമെടുത്തു. റായ്ബറേലിയിലായിരിക്കും അവര്‍ മത്സരിക്കുക. രാഹുല്‍ ഗാന്ധി സിറ്റിംഗ് മണ്ഡലമായ അമേത്തിയില്‍ തന്നെ മത്സരിക്കും. സല്‍മാന്‍ ഖുര്‍ഷിദ് യുപിയിലെ ഫറൂഖാബാദിലും മത്സരിക്കും.

ഗുജറാത്തിലെ ആനന്ദില്‍ ഭാരത് സിംഗ് സോളാങ്കിയും വഡോദരയില്‍ പ്രശാന്ത് പട്ടേലും മത്സരിക്കും. കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.