മഠത്തില്‍ നിന്നുള്ള പീഡനശ്രമങ്ങളെ നേരിട്ടിരുന്നത് സ്വയം പൊള്ളലേല്‍പ്പിച്ച്; വെളിപ്പെടുത്തലുമായി ദയാബായി

കേരളത്തിലെ മഠത്തില്‍ നിന്ന് പീഡനശ്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സാമൂഹ്യപ്രവര്‍ത്തക ദയാബായി. പീഡന ശ്രമങ്ങളെ ചെറുത്തത് സ്വയം പൊള്ളലേല്‍പ്പിച്ചാണ്. വഴങ്ങാതെ വന്നപ്പോള്‍ സമ്മര്‍ദ്ദങ്ങളുണ്ടായെന്നും അവര്‍ വ്യക്തമാക്കി. ബിഷപ്പിനെതിരെ പീഡനക്കേസില്‍ കന്യാസ്ത്രീകള്‍ പോരാടുന്നത് സന്തോഷം തരുന്നതായും ദയാബായി കൂട്ടിച്ചേര്‍ത്തു.