കത്വയിലെ അരുംകൊലയില്‍ കേരളത്തിലെ ഹര്‍ത്താല്‍ അതിരുകടന്നു; മലപ്പുറത്ത് മൂന്നുദിവസം നിരോധനാജ്ഞ

  സോഷ്യല്‍ മീഡിയ ആഹ്വാന പ്രകാരം നടത്തിയ ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങള്‍ അരങ്ങേറിയതോടെ മലപ്പുറം ജില്ലയുടെ ചില ഭാഗങ്ങളില്‍നിരോധനാജ്ഞ പ്രഖ്യാപിച്ചു. കേരളാ പൊലീസ് നിയമം 78,79 വകുപ്പ് പ്രകാരം മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയാണ്നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

  കത്വ സംഭവത്തില്‍ കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടാണ് സോഷ്യല്‍ മീഡിയ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമങ്ങളും പൗരാവകാശ ധ്വംസനങ്ങളും നടന്നതായി ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ജില്ലയിലെ താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി പൊലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

   

  ഇന്നു വൈകിട്ട് നാലു മണി മുതല്‍ ഏഴു ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. അക്രമാസക്തമായി ജനങ്ങള്‍ സംഘടിക്കുന്നതും പൊതുസമ്മേളനങ്ങള്‍ പ്രകടനങ്ങള്‍ എന്നിവയും നിരോധിച്ചിട്ടുണ്ട

  ഇന്നു വൈകിട്ട് നാലു മണി മുതല്‍ ഏഴു ദിവസത്തേക്കാണ് നിരോധാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. അക്രമാസക്തമായി ജനങ്ങള്‍ സംഘടിക്കുന്നതും പൊതുസമ്മേളനങ്ങള്‍ പ്രകടനങ്ങള്‍ എന്നിവയും നിരോധിച്ചിട്ടുണ്ട

  സോഷ്യല്‍ മീഡിയ ഹര്‍ത്താലിനെ തള്ളി സിപിഎം നേരത്തെ രംഗത്ത് വന്നിരുന്നു. നവ മാധ്യമങ്ങളിലൂടെയുള്ള ഹര്‍ത്താല്‍ ആഹ്വാനങ്ങള്‍ നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്നതായി  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

  സംഘടനകളില്ലാത്ത സമരങ്ങള്‍ അംഗീകരിക്കാനാകില്ല . കത്വ സംഭവത്തില്‍ കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണം. ഇതിനായി എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദേഹം പറഞ്ഞു. എന്നാല്‍, ഇത്തരം പ്രശ്‌നങ്ങളുടെ പേരില്‍ ചിലര്‍ വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്നുണ്ടെന്നും കൊടിയേരി ആരോപിച്ചു.