കൂര്‍ക്കം വലി ഒരു രോഗ ലക്ഷണമാണ്

കൂര്‍ക്കംവലി ഒരു രോഗ ലക്ഷണമാണ്.  കൂര്‍ക്കം വലി ഹൃദയത്തെയാണ് കൂടുതലായി ബാധിക്കുന്നത്. തടസം മൂലം ശ്വാസം നില്‍ക്കുമ്പോള്‍, കൂടുതല്‍ ശക്തിയോടെ ശ്വാസകോശം ഉള്ളിലേക്ക് വായുവലിച്ചെടുക്കുകയും ആ സമയത്ത് നെഞ്ചിനുള്ളില്‍ നെഗറ്റീവ് പ്രഷര്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു.

അമിതവണ്ണവും രാത്രിയിലെ മദ്യപാനവും കൂര്‍ക്കം വലി ഉണ്ടാകാനുള്ള പ്രധാന കാരണമാണ്. അതുപോലെ തന്നെ പൂര്‍ണമായും മലര്‍ന്ന് കിടന്നുള്ള ഉറക്കവും കൂര്‍ക്കംവലിയ്ക്ക് കാരണമാകുന്നു.

കൂര്‍ക്കംവലിയ്ക്കുള്ള ചികിത്സ; ശരീര ഭാരം കുറയ്ക്കുക, വ്യായാമം ചെയ്യുക, തണുത്ത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. മദ്യപാനം, പുകവലി, ലഹരി തുടങ്ങിയവ പൂര്‍ണമായും ഉപേക്ഷിക്കുക. ഒരു വശം ചരിഞ്ഞ് കിടന്നുറങ്ങുക, അതുപോലെ തന്നെ കൂര്‍ക്കം വലിയുള്ളവര്‍ മൃദുവായ മെത്ത ഒഴിവാക്കുക