സ്മിത്തും വാര്‍ണറും ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു

സിഡ്‌നി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മത്സരത്തില്‍ പന്തില്‍ കൃത്രിമം കാട്ടിയതില്‍ വിലക്ക് നേരിടുന്ന ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ക്രിക്കറ്റില്‍ തിരിച്ചെത്തുന്നു.  ന്യൂ സൗത്ത് വെയ്ല്‍സ് ക്രിക്കറ്റ് അസോസിയേഷന്റെ അനുമതിയോടെയാണ് ക്ലബ്ബുകള്‍ക്കായി കളിക്കാന്‍ ഇരുവരും എത്തുന്നത്.  വിലക്ക് നേരിടുന്നതില്‍ മൂന്നാമനായ ബാന്‍ക്രാഫ്റ്റിന് അനുമതിയ്ക്കായി ഇനിയും കാത്തിരിക്കണം.

സ്മിത്തിനെയും വാര്‍ണറെയും ക്ലബ്ബുകള്‍ക്കായി കളിക്കുന്നതില്‍ നിന്നും വിലക്കില്ലെന്ന് അസോസിയേഷന്‍ വ്യക്തമായി. ഇരുവരെയും ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരു വര്‍ഷത്തേയ്ക്കാണ് വിലക്കിയത്.

തിങ്കളാഴ്ച നടക്കുന്ന വെസ്റ്റേണ്‍ ഓസ്‌ട്രേലിയ ഡിസ്ട്രിക്ട് ക്രിക്കറ്റ് കൗണ്‍സിലിന്റെ മീറ്റിംഗില്‍ ബാന്‍ക്രാഫ്ടിന് അനുമതി ലഭിച്ചേക്കും.