ഗതാഗത സുരക്ഷാ സംബന്ധിച്ച കര്‍മ പദ്ധതിയുടെ ആറാം ഫോറം സംഘടിപ്പിച്ചു

ദോഹ: ദേശീയ റോഡ് സുരക്ഷാ കര്‍മ പദ്ധതിയുമായി ബന്ധപ്പെട്ട ആറാം ഫോറം സംഘടിപ്പിച്ചു. ഗതാഗത സുരക്ഷ സംബന്ധിച്ച ദേശീയ കര്‍മപദ്ധതി 2018-22 നടപ്പാക്കുന്നതിന്റെ രണ്ടാം ഘട്ടത്തിന്റെ ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നായിരുന്നു യോഗം. 2013-17ന് ഈ പദ്ധതിയില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാനായെന്നും 2017ല്‍ അപകടമരണ നിരക്ക് കുറയ്ക്കാനായെന്നും ഗതാഗത സുരക്ഷാ കമ്മിറ്റി സീനിയര്‍ വൈസ് പ്രസിഡന്റും ഗതാഗതവകുപ്പ് ഡയറക്റ്റര്‍ ജനറലുമായ ബ്രിഗേഡിയര്‍ മുഹമ്മദ് സാദ് അല്‍ ഖര്‍ജി പറഞ്ഞു.

2014-17 കാലയളവില്‍ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് 36 പദ്ധതികള്‍ പൂര്‍ത്തീകരിച്ചതായി പറഞ്ഞു. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 1543 കിലോമീറ്റര്‍ റോഡ് നിര്‍മാണപ്രവൃത്തികളും രണ്ടായിരം കിലോമീറ്റര്‍ നടപ്പാതയും 1028 കിലോമീറ്റര്‍ സൈക്കിള്‍ ട്രാക്കും പൂര്‍ത്തിയാക്കും.