ഇന്ത്യയില്‍ 6 ലക്ഷം പിന്നിട്ട് രോഗികള്‍, മരണം 17,848

ന്യൂഡല്‍ഹി: ലോകത്ത് രോഗികളുടെ എണ്ണത്തില്‍
നാലാം സ്ഥാനത്ത് തുടരുന്ന ഇന്ത്യ രണ്ടുമൂന്നു
നാള്‍ക്കുള്ളില്‍ റഷ്യയെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക്
എത്തും. അര ലക്ഷം രോഗികളുടെ വ്യത്യാസമാണ്
ഇരുരാജ്യങ്ങളും തമ്മിലുള്ളത്. ഇന്ത്യയില്‍ ഒരു
ദിവസമുണ്ടാകുന്ന രോഗികളുടെ മൂന്നിലൊന്നേ
റഷ്യയിലുണ്ടാകുന്നുള്ളൂ.
ഇന്ത്യയില്‍ 24 മണിക്കുറിനുള്ളില്‍
19,016 രോഗികളാണ് ഉണ്ടായത്. ആകെ രോഗികള്‍
6,04,808. ഇരുപത്തിനാലു മണിക്കൂറിലെ മരണം 438.
ആകെ മരണം 17,848.

1. മഹാരാഷ്ട്ര 174,761- 7855
2. തമിഴ്‌നാട് 90,167 -1201
3. ഡല്‍ഹി 87,360-2742
4. ഗുജറാത്ത് 32,557-1846
5. യു.പി 23,492-697
6. പശ്ചിമബംഗാള്‍ 18,559-668
7. രാജസ്ഥാന്‍18,014-413
8. തെലങ്കാന 16,339-260
9. കര്‍ണാടക 15,242-246
10. ആന്ധ്രാപ്രദേശ് 14,595- 187
11. ഹര്യാന 14,548-236
12.. മധ്യപ്രദേശ് 13,593-572
13 ബീഹാര്‍ 10043-67
14. അസം 8227-12
15. ജമ്മു-കശ്മീര്‍ 7497-101
16. ഒഡിഷ 7065-25
17. പഞ്ചാബ് 5568 –144
18. കേരളം 4442-24