സാമ്പത്തിക സം​വ​ര​ണം രാ​ഷ്ട്രീ​യ ല​ക്ഷ്യംവ​ച്ചു​ള്ള നാ​ട​കം: രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ശി​വ​സേ​ന

മും​ബൈ: മു​ന്നോ​ക്ക​ക്കാ​രി​ലെ പി​ന്നോ​ക്ക​ക്കാ​ർ​ക്ക് 10 ശ​ത​മാ​നം സം​വ​ര​ണം ന​ട​പ്പാ​ക്കാ​നു​ള്ള ബി​ജെ​പി​യു​ടെ തീ​രു​മാ​ന​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ശി​വ​സേ​ന. സം​വ​ര​ണം രാ​ഷ്ട്രീ​യ ല​ക്ഷ്യംവ​ച്ചു​ള്ള നാ​ട​കം മാ​ത്ര​മാ​ണെ​ന്ന് മു​ഖ​പ​ത്രം സാം​മ്ന​യി​ൽ വി​മ​ർ​ശി​ച്ചു.

അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന​വ​ർ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് സ്വ​യം തോ​ന്നു​ന്പോ​ഴാ​ണ് സം​വ​ര​ണ രാ​ഷ്ട്രീ​യം ക​ളി​ക്കാ​നി​റ​ങ്ങു​ന്ന​ത്. വോ​ട്ടു തേ​ടാ​നു​ള്ള ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ വി​ല കു​റ​ഞ്ഞ ത​ന്ത്ര​ങ്ങ​ളാ​ണെ​ന്നും ശി​വ​സേ​ന വ്യ​ക്ത​മാ​ക്കു​ന്നു.

തൊ​ഴി​ലി​ല്ലാ​യ്മ കു​റ​യ്ക്കു​ന്ന​തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ കു​റ​ഞ്ഞു​വ​രി​ക​യാ​ണെ​ന്നും സാം​മ്ന​യി​ൽ ശി​വ​സേ​ന വി​മ​ർ​ശി​ക്കു​ന്നു.