മോദിയെയും രാഹുലിനെയും ഫ്രാന്‍സിനോടും ക്രൊയേഷ്യയോടും ഉപമിച്ച് ശിവസേന ഗോളടിച്ചു

ന്യൂഡല്‍ഹി: നരേന്ദ്രമോദിയെയും രാഹുല്‍ ഗാന്ധിയെയും ഫ്രാന്‍സിനോടും ക്രൊയേഷ്യയോടും ഉപമിച്ച് ശിവസേന ഗോളടിച്ചു. ലോകസഭയിലവതരിപ്പിച്ച അവിശ്വാസപ്രമേയചര്‍ച്ചക്കിടെ ഇരുനേതാക്കളുടെയും പ്രകടനത്തെയാണ് ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ഏറ്റുമുട്ടിയ ടീമുകളുമായി ശിവസേന താരതമ്യപ്പെടുത്തിയത്.

”മോദി അവിശ്വാസപ്രമേയത്തില്‍ ഫ്രാന്‍സിനെപ്പോലെ വിജയിച്ചിട്ടുണ്ടാവാം, രാഹുല്‍ തോറ്റെങ്കിലും ക്രൊയേഷ്യയെപ്പോലെ ആളുകളുടെ ഹൃദയങ്ങള്‍ കീഴടക്കി. ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സ് കിരീടം നേടിയെങ്കിലും ക്രൊയേഷ്യ കളിച്ച കളിയെ ഫുട്ബാളിനെ സ്‌നേഹിക്കുന്നവര്‍ ഒരിക്കലും മറക്കില്ല. രാഹുല്‍ സംസാരിച്ചതും അതേ രീതിയിലാണ്. രാഷ്ട്രീയത്തില്‍ ഇത്തരത്തിലുള്ള ചുവടുവെപ്പുകള്‍ നേട്ടങ്ങളാണ്.” ശിവസേനാ വക്താവ് സഞ്ജയ് റൗത്ത് പറഞ്ഞു.