നയന്‍സിന്റെ കൊലമാവ് കോകിലയ്ക്കായ് ഗാനം എഴുതി ശിവകാര്‍ത്തികേയന്‍

നയന്‍താര നായികയാകുന്ന പുതിയ സിനിമയാണ് ‘കൊലമാവ് കോകില’.   ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനിരുദ്ധാണ്.  ചിത്രത്തിലെ ഒരു ഗാനത്തെകുറിച്ച് കൗതുകകരമായ ഒരു കാര്യം അനിരുദ്ധ് വെളിപ്പെടുത്തി.  ശിവകാര്‍ത്തികേയന്‍ ആദ്യമായി ഗാനരചയിതാവാകുന്നു.  ‘കല്ല്യാണ വയസ്’ എന്ന് തുടങ്ങുന്ന ഗാനമാണ് ശിവകാര്‍ത്തികേയന്‍ രചിച്ചിരിക്കുന്നത്.

അതേസമയം തന്നെ ശിവകാര്‍ത്തികേയന്റെ നായികയായി അഭിനയിക്കാന്‍ ഒരുങ്ങുകയാണ് നയന്‍താര.  എം.രാജേഷ് സംവിധാനം ചെയ്യുന്ന ഒരു ഫാമിലി എന്റര്‍ടെയ്ന്‍മെന്റിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.  ഇതിനുമുന്‍പ് ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമ വേലൈക്കാരനാണ്.