ശിവകാര്‍ത്തികേയനും നയന്‍താരയും വീണ്ടും ഒന്നിക്കുന്നു

 

എം രാജേഷിന്റെ പുതിയ പ്രോജക്ടില്‍ നായകനായി എത്തുന്നത് ശിവ കാര്‍ത്തികേയനായിരിക്കും. സന്താനത്തെ നായകനാക്കിയുള്ള സിനിമ ചില കാരണങ്ങളാല്‍ നീട്ടിവച്ചിട്ടാണ് ഇതിലേക്ക് തിരിഞ്ഞത്. ഈ സിനിമയില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നയന്‍താരയായിരിക്കും എന്നാണ് രാജേഷ് മാധ്യമ അഭിമുഖത്തില്‍ അറിയിച്ചത്.

തിരക്കഥ വായിച്ച് കേള്‍പ്പിച്ചപ്പോള്‍ തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കുകയും കോസ്റ്റിയൂം മേക്ക് അപ് തുടങ്ങിയ കാര്യങ്ങള്‍ സ്വന്തം ഉത്തരവാദിത്തമായി നയന്‍താര ഏറ്റെടുക്കുകയും ചെയ്തു. ഒരു ഫാമിലി എന്റര്‍ടെയ്ന്‍മെന്റായിരിക്കും ഈ സിനിമയെന്ന് രാജേഷ് പറഞ്ഞു. വേലൈക്കാരനു ശേഷം ശിവകാര്‍ത്തികേയനും നയന്‍താരയും ഒന്നിക്കുന്ന സിനിമയായിരിക്കും ഇത്.