യെച്ചൂരിക്ക് തിരിച്ചടി

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നതില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രേഖ സിപിഎം കേന്ദ്ര കമ്മിറ്റി തള്ളി. കോണ്‍ഗ്രസുമായി നീക്കുപോക്ക് വേണ്ട എന്ന പ്രകാശ് കാരാട്ടിന്റെ രേഖയ്ക്ക് അംഗീകാരം ലഭിച്ചു.

പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് കാരാട്ടിന്റെ രേഖ മാത്രം മതിയെന്നാണ് തീരുമാനം. എട്ട് സംസ്ഥാനങ്ങളിലെ അംഗങ്ങളുടെ എതിര്‍പ്പിനെ മറി കടന്നാണ് തീരുമാനം. യെച്ചൂരിയുടെ രേഖ വോട്ടിട്ടാണ് തള്ളിയത്. യെച്ചൂരിയുടെ രേഖയെ 31 പേര്‍ അനുകൂലിച്ചപ്പോള്‍ 55 പേര്‍ എതിര്‍ത്തു.