പിന്നണിഗായിക സിതാരയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂങ്കുന്നത്ത്‌വച്ച് പിന്നണിഗായിക സിതാരയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

കാര്‍ ഓടിച്ചിരുന്നത് സിതാര ആയിരുന്നു. റോഡില്‍ നിന്ന് തെന്നിമാറിയ കാര്‍ പോസ്റ്റില്‍ ഇടിച്ച് കയറി. ആര്‍ക്കും തന്നെ പരിക്കുകള്‍ പറ്റിയിട്ടില്ല.